തൊമ്മാന പാടശേഖരത്തില്‍ കക്കൂസ് മാലിന്യം തള്ളി: 3 മാസത്തില്‍ ഇത് ആറാം തവണ

315
Advertisement

തൊമ്മാന: പുല്ലൂര്‍-തൊമ്മാന പാടശേഖരത്തില്‍ കൊയ്ത്തു കഴിഞ്ഞ വൈക്കോല്‍ കൂട്ടത്തിലേക്കാണ് കക്കൂസ് മാലിന്യം തുറന്നു വിട്ടിരിക്കുന്നത്.3 മാസത്തിനുള്ളില്‍ ആറാം തവണയാണ് ഇങ്ങിനെ കക്കൂസ് മാലിന്യം ഈ പ്രദേശത്ത് തള്ളുന്നത്.മാലിന്യത്തിന്റെ തോത് കണ്ടിട്ട് ടാങ്കര്‍ ലോറിയിലാണ് കൊണ്ടു വന്നതെന്ന് കരുതപ്പെടുന്നു.മുന്‍ തവണകളില്‍ പഞ്ചായത്തിലും പോലീസിലും മറ്റും പരാതി നല്‍കിയിരുന്നെന്നും എന്നാല്‍ നടപടി ഒന്നും ഉണ്ടായില്ല എന്നും സ്വന്തം കൈയ്യില്‍ നിന്നും പൈസ ചിലവാക്കിയാണ് മാലിന്യം നീക്കം ചെയ്തതെന്നും നാട്ടുകാരന്‍ പറയുന്നു.