കഞ്ചാവ് വില്‍പ്പന രണ്ട് പ്രതികള്‍ പിടിയില്‍

1260
Advertisement

ഇരിഞ്ഞാലക്കുട- കാട്ടുര്‍ വില്ലേജില്‍ കരാഞ്ചിറ ദേശത്തു നിന്നും ആണ് കഞ്ചാവ് പിടികൂടിയത്. ചെറു പൊതികളിലാക്കി വില്പനയ്ക്ക് വേണ്ടി കടത്തി കൊണ്ടുപോകുകയായിരുന്നു. .കഞ്ചാവ് കടത്തി കൊണ്ടു വന്ന കാട്ടൂര്‍ വില്ലേജ് കരാഞ്ചിറ ദേശത്ത് പൊന്നങ്ങത്ത് അനിലന്‍ മകന്‍ അക്ഷയ് അപ്പു വിനെ തൃശൂര്‍ എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് പ്രിവന്റീവ് ഓഫീസര്‍ വി എ ഉമ്മറും പാര്‍ട്ടിയും കൂടി അറസ്റ്റ് ചെയ്തു ബൈക്കും പിടിച്ചെടുത്തു. റെയ്ഡില്‍ സിവില്‍എക്‌സൈസ് ഓഫീസര്‍മാരായ അബ്ദുല്‍ ജബാര്‍,വി സന്തോഷ് , വി എം സ്മിബിന് എന്നിവര്‍ പങ്കെടുത്തു.
മറ്റൊരു കേസില്‍, 25 ഗ്രാം കഞ്ചാവ് കൈവശം. വെച്ചതിനു പെരിങ്ങോട്ടുകര യില്‍ നിന്നും താന്ന്യം വില്ലേജ് പെരിങ്ങോട്ടുകര ദേശത്തു കളത്തി പറമ്പ് വീട്ടില്‍ ഷെക്കീര്‍ മകന്‍ ഇര്‍ഫാന്‍ എന്നയാളെ തൃശൂര്‍ എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ എക്‌സൈസ് ഇന്‍സ്പെക്ടര്‍ എസ് ഷാജിയും പാര്‍ട്ടിയും അറസ്റ്റ് ചെയിതു

Advertisement