മോഷ്ടിച്ച ബൈക്കുകളിലെത്തി മാല മോഷണം നടത്തുന്ന പ്രതിയെ തെളിവെടുപ്പ് നടത്തി

378
Advertisement

ഇരിങ്ങാലക്കുട-മോഷ്ടിച്ച ബൈക്കുകളിലെത്തി മാല മോഷണം നടത്തുന്ന എടതിരിഞ്ഞി സ്വദേശി തൃശൂക്കാരന്‍ വീട്ടില്‍ 20 വയസ്സുക്കാരന്‍ റോഷനെ ചെട്ടിയാലുള്ള വീട്ടില്‍ തെളിവെടുപ്പിനായി കൊണ്ട് വന്നു.കടുപ്പശ്ശേരി ,പുല്ലൂര്‍,കൊല്ലാട്ടി ക്ഷേത്രം തുടങ്ങിയ ഇടങ്ങളില്‍ മാലമോഷണം നടത്തിയ പ്രതി കൂട്ടുക്കാരൊടൊപ്പം കറങ്ങി നടക്കാനും മദ്യപിക്കാനും ആ പണം ഉപയോഗിക്കുകയായിരുന്നുആളൂര്‍ പോലീസ് ഓഫീസര്‍ എ എസ് ഐ ദിനേശ് കുമാറും സംഘവുമാണ് അറസ്റ്റ് ചെയ്തത് .മൂന്നോളം ബൈക്കുകള്‍ നശിപ്പിച്ച രീതിയിലും ,മോഷ്ടിച്ച ആഭരണവും ,തൊണ്ടി മുതലും വീട്ടില്‍ നിന്ന് കണ്ടെത്തി