പനി മൂലം ആന്ധ്രയില്‍ നിന്നെത്തിയ 5 വയസ്സുക്കാരന്‍ മരണപ്പെട്ടു

387
Advertisement

ഇരിങ്ങാലക്കുട-ആന്ധ്രയില്‍ നിന്നും ബന്ധുവിന്റെ വിവാഹ ചടങ്ങുകള്‍ക്ക് എത്തിയ 5 വയസ്സുക്കാരന്‍ ജഗദീഷാണ് പനി മൂലം മരണപ്പെട്ടത് .7-225 ചിന്ന ബ്രാഹ്മണ്‍ സ്ട്രീറ്റ് ചിറ്റൂരില്‍ താമസിക്കുന്ന മഹേഷ് -ഷണ്‍ മുഖപ്രിയ എന്നീ ദമ്പതികളുടെ മകനാണ് മരണപ്പെട്ട ജഗദീഷ്.വിവാഹ ചടങ്ങിന് വരുമ്പോള്‍ തന്നെ പനിയുണ്ടായിരുന്നതായും ,പനിയുടെ ഗൗരവം മനസ്സിലാക്കാതെ ഡോക്ടറുടെ നിര്‍ദ്ദേശമില്ലാത്ത ഗുളിക കഴിച്ചുവെന്നും ബന്ധുക്കള്‍ പറയുന്നു.കുട്ടിയുടെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി മുളങ്കുന്നത്ത്ക്കാവിലേക്ക് കൊണ്ട് പോയി

Advertisement