ബൈപ്പാസ് റോഡിന്റെ ഇരുവശത്തും നിലം നികത്തുന്നു

1005
Advertisement

ഇരിങ്ങാലക്കുട: നിര്‍മ്മാണം പൂര്‍ത്തിയാക്കി തുറന്ന് നല്‍കിയ നഗരത്തിലെ ബൈപ്പാസ് റോഡിന്റെ ഇരുവശങ്ങളിലുമായി അനധികൃതമായി മണ്ണടിച്ച് നിലങ്ങള്‍ നികത്തുന്നതായി പരാതി. നഗരസഭയുടെയോ വില്ലേജ് അധികാരികളുടേയോ യാതൊരുവിധ അനുമതിയും ഇല്ലാതെയാണ് പട്ടാപകല്‍ പാടം നികത്തുന്നത്. ബൈപ്പാസിന്റെ ഇരുവശത്തുമായി മൂന്നിടത്താണ് മണ്ണിട്ട് നികത്തുന്നത്. നഗരസഭ അധികൃതരേയും വില്ലേജ് അധികൃതരേയും ഇക്കാര്യം അറിയിച്ചെങ്കിലും യാതൊരു നടപടിയും അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായില്ലെന്ന് ആക്ഷേപമുണ്ട്. അധികാരികളുടെ മൗനാനുവാദത്തോടെ, റോഡ് ലവലിങ്ങിനെന്ന വ്യാജേനെയാണ് സ്ഥലങ്ങളില്‍ മണ്ണടിക്കുന്നതെന്നാണ് ജനം കുറ്റപ്പെടുത്തുന്നത്.