കോഡിങ് കോമ്പറ്റിഷനായ ബീച്ച് ഹാക്ക് ഫെബ്രുവരി 18-23 വരെ

288
Advertisement

ഇരിങ്ങാലക്കുട: ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജില്‍ ഫെബ്രുവരി 18 – 23 നടക്കുന്ന ടെക്ഫെസ്റ്റ് ‘ടെക് ലറ്റിക്‌സ ‘നു മുന്നോടിയായി നടക്കുന്ന ബീച്ച് ഹാക്കത്തോണിന്റെ ലോഗോയും വെബ്‌സൈറ്റും പ്രശസ്ത സംവിധായകനും നിര്‍മ്മാതാവുമായ ലാല്‍ ജോസ് ആദ്യ പ്രദര്‍ശനം നിര്‍വ്വഹിച്ചു. കേരളത്തില്‍ ആദ്യമായാണ് ഇത്തരം ഒരു പരിപാടി നടക്കുന്നത്. 24 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന കോഡിങ് കോമ്പറ്റിഷന്‍ ആണ് ബീച്ച് ഹാക്ക്, അഴിക്കോട് – മുനക്കല്‍ ബീച്ചില്‍ ഫെബ്രുവരി 14,15 തിയ്യതികളിലാണ് പരിപാടി നടക്കുക, ഇന്ത്യയില്‍ എമ്പാടുള്ള യു.ജി.വിദ്യാര്‍ത്ഥികളാണ് ഇതില്‍ പങ്കെടുക്കാം, ടെക്‌നിക്കല്‍ പ്രബലരുടെ സാന്നിദ്ധ്യം ഉണ്ട് എന്നത് ബീച്ച് ഹാക്കിനു മാറ്റു കൂട്ടുന്നു. 1 ലക്ഷം രൂപയാണ് സമ്മാനഫലം. റെജിസ്‌ട്രേഷന്‍ വെബ്‌സൈറ്റ് ആയ www.beachhack.in ല്‍ ഡിസംബര്‍ 24 നു തുടങ്ങിയിരുന്നു. ജനുവരി 24, 2019 വരെ റെജിസ്‌ട്രേഷന്‍ നീണ്ടുനില്‍കുന്നു.