പൊരിവെയിലിൽ സേവനം അനുഷ്ഠിക്കുന്ന പോലീസുകാർക്ക് പപ്പായ നൽകി കാട്ട്ലാസ് ഫ്രൂട്ട്സ്

185
Advertisement

ഇരിങ്ങാലക്കുട :പൊരിവെയിലിൽ സേവനം അനുഷ്ഠിക്കുന്ന ജനമൈത്രി പോലീസുകാർക്ക്പപ്പായ നൽകി കാട്ട്ലാസ് ഫ്രൂട്ട്സ്. മുരിയാട് ബാങ്ക് സെക്രട്ടറി എം. ആർ അനിയന്റ്റെ തോട്ടത്തിൽ വിളഞ്ഞ 65 കിലോ ജൈവ പപ്പായയാണ് ഇരിങ്ങാലക്കുടയിലെ കാട്ട്ലാസ് ഫ്രൂട്ട്സ് ഉടമകളായ സിജോ കെ. ജെ യും സിൻഡോ കെ. ജെ യും ഇരിങ്ങാലക്കുട ഠണാവിൽ ലോക ഡൗൺ ദിനങ്ങളിൽ സേവനം അനുഷ്ഠിക്കുന്ന ജനമൈത്രി പോലീസുകാർക്ക് ഭക്ഷിക്കുന്നതിനായി സംഭാവന ചെയ്തത്. പപ്പായ ഇരിങ്ങാലക്കുട സി .ഐ. ജിജോയ് എം. ജെ ക്ക് കൈമാറി .ചടങ്ങിൽ നൈറ്റ് പെട്രോളിംഗ് ലീഡർ അഡ്വ. അജയ് കുമാർ കെ. ജി സന്നിഹിതനായിരുന്നു.

Advertisement