റെജില ഷെറിന്റെ ‘ഖമര്‍ പാടുകയാണ്’

348
Advertisement

തൃശ്ശൂര്‍: ഇരിങ്ങാലക്കുടയുടെ പ്രിയ സാഹിത്യകാരി റെജില ഷെറിന്റെ ‘ഖമര്‍ പാടുകയാണ് ‘എന്ന പുസ്‌കത്തിന്റെ പ്രകാശന ചടങ്ങ് തൃശ്ശൂര്‍ കേരള സാഹിത്യ അക്കാദമി ഹാളില്‍ വച്ചു നടന്നു. 2018 വയലാര്‍ അവാര്‍ഡ് ജേതാവ് കെ.വി. മോഹന്‍കുമാര്‍ സൂഫി സാഹിത്യക്കാരന്‍ ഇ.എം. ഹാഷിമിന് ആദ്യ പതിപ്പ് നല്‍കിയാണ് പുസ്തക പ്രകാശന ചടങ്ങ് നടത്തിയത്. മുന്‍ എം.പി.യും, എം.എല്‍.എ.യുമായിരുന്ന 2006 സംഗീത നാടക അക്കാദമി പുരസ്‌കാര ജേതാവ് സാവിത്രി ലക്ഷ്മണന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ മുന്‍ ഗവ.ചീഫ്.വിപ്പ് അഡ്വ.തോമാസ് ഉണ്ണിയാടന്‍ , സി.പി.എം.ജില്ലാ കമ്മിറ്റി മെമ്പര്‍ ഉല്ലാസ്‌കളക്കാട്ട്. ജീവകാരുണ്യ പ്രവര്‍ത്തക സി.റോസ് ആന്റോ സാഹിത്യനിരൂപകന്‍ സനോജ് രാഘവന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. നോവലിസ്റ്റ് രാജേഷ് തെക്കിനിയത്ത് പുസ്തക പരിചയം നടത്തി. ഇരിങ്ങാലക്കുടയിലെ പ്രശസ്ത കവികളായ പി.എം.സുനില്‍, അരുണന്‍ ഗാന്ധിഗ്രാം, കൃഷ്ണകുമാര്‍ മാപ്രാണം തുടങ്ങിയവരുടെ കവിയരങ്ങ് നടന്നു. ഗ്രന്ഥകര്‍ത്താവ് റെജില ഷെറിന്‍ മറുപടി പ്രസംഗം നടത്തി. അടയാളം പബ്ലിക്കേഷന്‍സ് ഡയറക്ടര്‍ സ്‌നേഹലത സ്വാഗതവും മാധ്യമ പ്രവര്‍ത്തകന്‍ റൗഫ് കരൂപ്പടന്ന നന്ദിയും പറഞ്ഞു.

Advertisement