എം.എസ്.എസ് ഇരിങ്ങാലക്കുട യൂണിറ്റ് റംസാൻ റിലീഫ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു

60

ഇരിങ്ങാലക്കുട: എം .എസ്. എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഭക്ഷ്യ ധാന്യ കിറ്റ് വിതരണം നടത്തിക്കൊണ്ട് റംസാൻ റിലീഫ് പ്രവർത്തനത്തിന് തുടക്കം കുറിച്ചു.
ഇരുന്നൂറിൽ പരം വീടുകളിലേക്കാണ് കോവിഡ്പ്രോട്ടോകോൾ പാലിച്ച്കൊണ്ട് കിറ്റുകൾ എത്തിച്ച് നൽകുന്നത്. കാട്ടുങ്ങച്ചിറ ജുമാ മസ്ജിദ് ചീഫ് ഇമാം സിയാദ് ഉസ്താദ് അവർകളുടെ മുഖ്യ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ്‌ പി. എ നാസർ അധ്യക്ഷത വഹിക്കുകയും സംസ്ഥാന ജനറൽ സെക്രട്ടറി ടി. കെ അബ്ദുൾ കരീം മാസ്റ്റർ ആദ്യ കിറ്റ് വിതരണം നടത്തുകയും ചെയ്തു. ചടങ്ങിൽ സ്റ്റേറ്റ് കൌൺസിൽ അംഗം ഗുലാം മുഹമ്മദ്‌ ജില്ലാ ജോയിന്റ് സെക്രട്ടറി പി. എ നസിർ സെക്രട്ടറി ഷെയ്ക് ദാവൂദ് ജോയിന്റ് സെക്രട്ടറി കെ.എച്ച്.ഷെറിൻ അഹമ്മദ് ട്രെഷറർ ഷെയ്ഖ് മദാർ എന്നിവർ സംബന്ധിച്ചു.

Advertisement