പ്രായപൂർത്തിയാകാത്ത ബാലനെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 20 വർഷം തടവും 100000/-രൂപ പിഴയും വിധിച്ചു

89

ഇരിങ്ങാലക്കുട: പ്രായപൂർത്തിയാകാത്ത ബാലനെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 20 വർഷം തടവും 100000/-രൂപ പിഴയും വിധിച്ചു.എടവിലങ്ങു സ്വദേശി കുന്നത്തു വീട്ടിൽ മാമൻ മകൻ 41വയസ്സ് സുമേഷിനാണു ഇരിങ്ങാലക്കുട ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് കെ പി പ്രദീപ് ശിക്ഷ വിധിച്ചത്.ഇന്ത്യൻ ശിക്ഷാ നിയമ പ്രകാരം 10 വർഷം തടവും 50000 രൂപ പിഴയും പോക്സോ നിയമ പ്രകാരം 10 വർഷം കഠിന തടവും 50000/-രൂപ പിഴയും ആണ് വിധിച്ചത്.പിഴ അടക്കാത്ത പക്ഷം വീണ്ടും 6 മാസം കൂടി തടവ് ശിക്ഷ അനുഭവിക്കണം. 5 1/2 വയസ്സുള്ള ബാലനാണു പീഡനത്തിന് ഇരയായത്. പിഴ തുക അതിജീവിതനു നൽകാനും കോടതി വിധിച്ചു.വലപ്പാട് എസ് ഐ ആയിരുന്ന പി കെ .പത്മരാജൻ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയ കേസിൽ ജിഷ ജോയ്, രജനി എന്നീ പോലീസ് ഓഫീസർ മാർ പ്രോസിക്യു ഷനെ സഹായിച്ചു.കേസിൽ പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കെ എൻ സിനിമോൾ ഹാജരായി

Advertisement