യുവമോര്‍ച്ചസംസ്ഥാന സമ്മേളനത്തിന്റെ സ്വാഗത സംഘം രൂപീകരിച്ചു

236
Advertisement

ഇരിങ്ങാലക്കുട : യുവമോര്‍ച്ച സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായി യുവമോര്‍ച്ച വേളൂക്കര പഞ്ചായത്ത് കണ്‍വെന്‍ഷനും സ്വാഗത സംഘം രൂപീകരണവും നടന്നു. യുവമോര്‍ച്ച പഞ്ചായത്ത് പ്രസിഡന്റ് രാഹുല്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ബി ജെ പി മണ്ഡലം ജന.സെക്രട്ടറി ഉണ്ണികൃഷ്ണന്‍ പാറയില്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. യുവമോര്‍ച്ച നിയോജക മണ്ഡലം ജന.സെക്രട്ടറി കെ.പി. മിഥുന്‍ മുഖ്യ പ്രഭാഷണം നടത്തി. യുവമോര്‍ച്ച സെക്രട്ടറി സ്വരുപ്, സമിതി അംഗം ശ്യാം ശേഖരന്‍, ബിജെപി ജന.സെക്രട്ടറി രാധാകൃഷ്ണന്‍ മറ്റു പാര്‍ട്ടിയുടെയും മോര്‍ച്ചയുടെയും നേതാക്കളും പങ്കെടുത്തു.

 

Advertisement