തെരെഞ്ഞെടുപ്പിൽ ഹരിതചട്ടം പാലിക്കുന്നതിന് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി

78

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ പ്ലാസ്റ്റിക്, ഡിസ്‌പോസബള്‍ ഉല്‍പ്പന്നങ്ങള്‍ ഒഴിവാക്കി ഹരിതചട്ടം പാലിക്കുന്നതിന് ജില്ലാ കളക്ടര്‍ എസ് ഷാനവാസ് നിര്‍ദ്ദേശം നല്‍കി. തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ മാലിന്യത്തിന്റെ അളവ് കുറക്കുന്നതിനായി ഫ്‌ളക്‌സ്, പ്ലാസ്റ്റിക് ബാനറുകള്‍, തോരണങ്ങള്‍ എന്നിവ ഒഴിവാക്കുക, രാഷ്ട്രീയ പാര്‍ട്ടികളുടെ തിരഞ്ഞെടുപ്പ് ഓഫീസുകള്‍ പ്രകൃതി സൗഹൃദ വസ്തുക്കള്‍ കൊണ്ട് മാത്രം അലങ്കരിക്കുക, പോളിംഗ് ബൂത്തുകള്‍ സജ്ജമാക്കല്‍, വിതരണ, സ്വീകരണ കേന്ദ്രങ്ങളില്‍ കുടിവെള്ളം സജ്ജീകരിക്കല്‍, സൂചനാ ബോര്‍ഡുകള്‍, ഭക്ഷണ വിതരണം തുടങ്ങിയ പ്രവര്‍ത്തനങ്ങളില്‍ പ്ലാസ്റ്റിക് വസ്തുക്കള്‍ ഒഴിവാക്കാനും നിര്‍ദ്ദേശമുണ്ട്. ഇലക്ടറല്‍,രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണെന്നും കളക്ടര്‍ അറിയിച്ചു.

Advertisement