സഞ്ചരിക്കുന്ന എ.ടി.എമ്മുമായി ഫെഡറല്‍ ബാങ്ക് ഇരിങ്ങാലക്കുടയില്‍

162

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയില്‍ നാളെ വിവിധ ഇടങ്ങളില്‍ ഫെഡറല്‍
ബാങ്കിന്റെ സഞ്ചരിക്കുന്ന എ.ടി.എം എത്തുമെന്ന് ഇരിങ്ങാലക്കുട നട ബ്രാഞ്ച്
മാനേജര്‍ പ്രേംജോ പാലത്തിങ്കല്‍ അറിയിച്ചു. ഫെഡറല്‍ ബാങ്കിന്റെ
ഇരിങ്ങാലക്കുടയിലെ രണ്ട് ബ്രാഞ്ചുകള്‍ സംയുക്തമായാണ് നേതൃത്വം
നല്‍കുന്നത്. രാവിലെ 10 മണിമുതല്‍ 11.15 വരെ സിവില്‍ സ്‌റ്റേഷനിലും,
11.30 മുതല്‍ 12.45 വരെ ബസ് സ്റ്റാന്റിലും 1 മണി മുതല്‍ 2മണിവരെ
കിഴുത്താണിയിലും ഉച്ച തിരിഞ്ഞ് 2.45 മുതല്‍ 3.30 വരെ മാപ്രാണം ജംഗ്ഷനിലും
3.45 മുതല്‍ 4.30വരെ കൊല്ലാട്ടി അമ്പല പരിസരത്തും 4.45 മുതല്‍ 6 മണിവരെ
മഠത്തിക്കര ജംഗ്ഷനിലും സഞ്ചരിക്കുന്ന എ.ടി.എം എത്തുമെന്ന് അധികൃതര്‍
അറിയിച്ചു.

Advertisement