മാപ്രാണം കുറുപ്പം റോഡില്‍ അശാസ്ത്രീയമായ കാനനിര്‍മ്മാണം -ജനം പ്രതിഷേധത്തില്‍

501

ഇരിങ്ങാലക്കുട-മാപ്രാണം കുറുപ്പം റോഡില്‍ 50 സെന്റിമീറ്റര്‍ താഴ്ചയില്‍ കാനനിര്‍മ്മാണം ഏറ്റെടുത്ത് പണി തുടങ്ങി കഴിഞ്ഞ് ആരോ ആവശ്യപ്പെട്ടു എന്ന് പറഞ്ഞ് മതിയായ ചെരിവോ ,താഴ്ചയോ ഇല്ലാതെയാണ് കാന നിര്‍മ്മിച്ചിരിക്കുന്നതെന്നും അതിന് മീതെ വീടുകളിലേക്ക് സ്ലാബ് ഇടുകയും കൂടി ചെയ്തപ്പോള്‍ നിലവിലെ റോഡിലേക്ക് റാംപ് ഉണ്ടാക്കിയതിന്റെ ഫലമായി റോഡ് വീതി ഇല്ലാതാവുകയും വിദ്യാര്‍ത്ഥികളും .മാപ്രാണം ജംഗ്ഷന്‍ തിരക്ക് വരുമ്പോള്‍ ഇതു വഴി കടന്ന് വരുന്ന വാഹനങ്ങള്‍ ബുദ്ധിമുട്ടുകയാണെന്നും അപകടസാദ്ധ്യത കൂടുതലാണെന്നും ജനങ്ങള്‍ പറയുന്നു.കാന നിര്‍മ്മാണത്തിലെ മാറ്റങ്ങള്‍ വാര്‍ഡ് കൗണ്‍സിലര്‍ ബിജി അജയകുമാര്‍ അറിയാതെയാണ് നടത്തിയതെന്ന് കൗണ്‍സിലര്‍ പറയുന്നു.കാര്യങ്ങള്‍ കൗണ്‍സിലര്‍ മുനിസിപ്പാലിറ്റി അസിസ്റ്റന്റ് എഞ്ചിനീയറെയും ,കോണ്‍ട്രാക്ടറെയും പല തവണ അറിയിച്ചെങ്കിലും ഇതുവരെയും നടപടിയുണ്ടായിട്ടില്ല.അശാസ്ത്രീയമായ നിര്‍മ്മാണം തിരുത്തി സുഗമമായ സഞ്ചാരം ഉറപ്പുവരുത്തണമെന്നും ഇത്തരം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയ ആളുകളെ നിയന്ത്രിക്കാനും ,ബില്ലുകള്‍ പാസാക്കാതിരിക്കാനും കൗണ്‍സിലര്‍ ആവശ്യപ്പെട്ടു

 

Advertisement