എ .ഐ .വൈ. എഫ് -നവോത്ഥാന സംസ്ഥാന ജാഥക്ക് ഇരിഞ്ഞാലക്കുടയില്‍ സംഘാടക സമിതി രൂപീകരിച്ചു

354

ഇരിഞ്ഞാലക്കുട:നവോത്ഥാന സംസ്ഥാന ജാഥക്ക് ഇരിഞ്ഞാലക്കുട മണ്ഡലതല സംഘാടക സമിതി രൂപീകരിച്ചു.സി അച്യുതമേനോന്‍ സ്മാരക മന്ദിരത്തില്‍ ചേര്‍ന്ന യോഗം CPI സംസ്ഥാന കൗണ്‍സിലംഗം സഖാവ് കെ ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു.ജനുവരി 2-6 വരെ വൈക്കത്തു നിന്ന് തൃശ്ശൂരിലേക്ക് സഞ്ചരിക്കുന്ന ജാഥക്ക് കുട്ടംകുളം സമരത്തിന്റെ മണ്ണില്‍ ഉജ്ജ്വല സ്വീകരണം നല്‍കും.യോഗത്തില്‍ AIYF മണ്ഡലം സെക്രട്ടറി വി ആര്‍ രമേഷ് സ്വഗതവും പ്രസിഡന്റെ എ എസ് ബിനോയ് അധ്യക്ഷനുമായി.ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍ കെ ഉദയപ്രകാശ്,ഷീജ സന്തോഷ്,വിഷ്ണുശങ്കര്‍ എന്നിവര്‍ സംസാരിച്ചു.സംഘാടകസമിതിയുടെ ചെയര്‍മാനായി CPI മണ്ഡലം സെക്രട്ടറി സഖാവ് പി മണിയും കണ്‍വീനറായി AIYF സംസ്ഥാന കമ്മിറ്റി അംഗം കെ സി ബിജുവും ഖജാന്‍ജിയായി കെ എസ് പ്രസാദും പ്രവര്‍ത്തിക്കും.യോഗത്തിന് എം സുധീര്‍ദാസ് നന്ദി രേഖപ്പെടുത്തി.

 

Advertisement