ഇരിങ്ങാലക്കുടയില്‍ വീണ്ടും റോഡപകടം രണ്ടുയുവാക്കള്‍ മരണപ്പെട്ടു

1400

ഇരിങ്ങാലക്കുട : ശനിയാഴ്ച രാത്രി 9.30 തോടുകൂടി ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജിന് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ രണ്ടു യുവാക്കള്‍ മരിച്ചു. പുല്ലൂര്‍ അമ്പലനട സ്വദേശി പരേതനായ തൊടുപറമ്പില്‍ പീറ്റര്‍ മകന്‍ സ്മിന്റോ (19), കോമ്പാറ പൊന്നാത്ത് ശശികമാര്‍ മകന്‍ അരവിന്ദ് (20) എന്നിവരാണ് മരിച്ചത്. സ്മിന്റോയുടെ അമ്മ പൗളി സഹോദരിമാര്‍ സ്മിറ്റി, സ്മിജി അരവിന്ദന്റെ അമ്മ ഉഷ സഹോദരി ചിന്നു. അപകടത്തില്‍പ്പെട്ടവരെ ഇരിങ്ങാലക്കുട സഹകരണാശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോലീസ് സംഭവസ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചുവരുന്നു.

 

Advertisement