പുതിയ സബ്ബ് രജിസ്ട്രാര്‍ ഓഫീസ് മിനി സിവില്‍ സ്റ്റേഷനില്‍ ഉദ്ഘാടനം ചെയ്തു

456

ഇരിങ്ങാലക്കുട-50 വര്‍ഷത്തിലധികമായി ഇരിങ്ങാലക്കുട ഠാണാവിലെ വാടകകെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സബ്ബ് രജിസ്ട്രാര്‍ ഓഫീസ് ഡിസംബര്‍ 10 ാം തിയ്യതി മുതല്‍ മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തനാരംഭിക്കുന്നതിന്റെ ഭാഗമായി പുതിയ ഓഫീസിന്റെ ഉദ്ഘാടനം എം. എല്‍. എ പ്രൊഫ. കെ .യു അരുണന്‍ നിര്‍വ്വഹിച്ചു.മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു അദ്ധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മനോജ് കുമാര്‍ മുഖ്യാതിഥിയായിരുന്നു.വേളൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര തിലകന്‍ ,ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി പ്രതിപക്ഷ നേതാവ് പി .വി ശിവകുമാര്‍,മുനിസിപ്പല്‍ കൗണ്‍സിലര്‍ എം. ആര്‍ ഷാജു,രജിസ്‌ട്രേഷന്‍ ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ തൃശൂര്‍ ഉത്തരമദ്ധ്യ മേഖല എ. ജി വേണു ഗോപാല്‍ ,എ.കെ.ഡി.ഡബ്ലി.യു പ്രസിഡന്റ് ശങ്കരനാരായണന്‍ കെ .കെ എന്നിവര്‍ ആശംസകളര്‍പ്പിച്ചു.തൃശൂര്‍ അമാല്‍ഗമേറ്റഡ് സബ്ബ് രജിസ്ട്രാര്‍ സി .പി വിന്‍സെന്റ് സ്വാഗതവും ,ഇരിങ്ങാലക്കുട സബ്ബ് രജിസ്ട്രാര്‍ റോണി ജോര്‍ജ്ജ് നന്ദിയും പറഞ്ഞു

Advertisement