ജില്ലയില്‍ ജൂൺ 14 ഞായറാഴ്ച കോവിഡ് 19 രോഗം സ്ഥിരീകരിച്ചത് ഏഴ് പേർക്ക്

ജില്ലയില്‍ ജൂൺ 14 ഞായറാഴ്ച കോവിഡ് 19 രോഗം സ്ഥിരീകരിച്ചത് ഏഴ് പേർക്ക്
ജൂൺ പത്തിന് ചെന്നൈയിൽ നിന്നെത്തിയ പെരിഞ്ഞനം സ്വദേശിയായ 31 കാരൻ,മെയ് 26 ന് സൗദി അറേബിയയിൽ നിന്നുമെത്തിയ അഞ്ഞൂർ സ്വദേശിയായ 24 കാരൻ,ജൂൺ എട്ടിന് ചെന്നൈയിൽ നിന്നെത്തിയ എസ് എൻ പുരം സ്വദേശിയായ അറുപതുകാരി, ചാവക്കാട് സ്വദേശികളായ 38 , 42 , 53 ,31 പ്രായമുള്ള സ്ത്രീകളായ നാല് ആരോഗ്യ പ്രവർത്തകർ എന്നിവരുൾപ്പെടെ ഏഴ് പേർക്കാണ് ജൂൺ 14 ഞായറാഴ്ച കോവിഡ് 19 രോഗം സ്ഥിരീകരിച്ചത് .കോവിഡ് 19 രോഗം സ്ഥിരീകരിച്ച 143 പേരാണ് ജില്ലയിലെ ആശുപത്രികളില്‍ ചികില്‍സയില്‍ കഴിയുന്നത് തൃശൂർ സ്വദേശികളായ 9 പേര്‍ മറ്റു ജില്ലകളില്‍ രോഗം സ്ഥിരീകരിച്ച് ആശുപത്രിയില്‍ കഴിയുന്നു.വീടുകളില്‍ 12401 പേരും ആശുപത്രികളില്‍ 193പേരും ഉള്‍പെടെ ആകെ 12594 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ജൂൺ 14 ഞായറാഴ്ച 16 പേരെ ആശുപത്രിയില്‍ പുതിയതായി പ്രവേശിപ്പിച്ചു .ആശുപത്രികളില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന 18 പേര്‍ രോഗമുക്തരായി ആശുപത്രി വിട്ടു. .ഇതുവരെ ആകെ അസുഖബാധിതരായ 66 പേര്‍ രോഗമുക്തരായി ആശുപത്രി വിട്ടു.ജൂൺ 14 ഞായറാഴ്ച നിരീക്ഷണത്തില്‍ കഴിയുന്നവരുടെ പട്ടികയില്‍ 888 പേരെയാണ് പുതുതായി ചേര്‍ത്തിട്ടുള്ളത്.929 പേരെയാണ് നിരീക്ഷണകാലഘട്ടം പൂര്‍ത്തീകരിച്ചതിനെ തുടർന്ന് പട്ടികയില്‍ നിന്നും വിടുതല്‍ ചെയ്തിട്ടുള്ളത്. ജൂൺ 14 ഞായറാഴ്ച 325 സാമ്പിളുകൾ പരിശോധനയ്ക്കയച്ചു..ഇതുവരെ ആകെ 5609സാമ്പിളുകളാണ് പരിശോധനയ്ക്ക അയച്ചിട്ടുള്ളത്,ഇതില്‍ 4547 സാമ്പിളുകളുടെ പരിശോധന ഫലം വന്നു. .ഇനി 1062 സാമ്പിളുകളുടെ പരിശോധനാ ഫലം കിട്ടാനുണ്ട് .സെന്‍റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി നിരീക്ഷണത്തില്‍ ഉള്ളവരുടെ സാമ്പിളുകള്‍ പരിശോധിക്കുന്നത് കൂടാതെ സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ള ആളുകളുടെ സാമ്പിള്‍ പരിശോധിക്കുന്നത്തിന്റെ ഭാഗമായി 2046 ആളുകളുടെ സാമ്പിളുകള്‍ ഇതുവരെ കൂടുതലായി പരിശോധനയ്ക്കയച്ചു
ജൂൺ 14 ഞായറാഴ്ച 680 ഫോണ്‍ വിളികള്‍ ആണ് ജില്ലാ കണ്‍ട്രോള്‍ സെല്ലിലേക്കു വന്നിട്ടുള്ളത്.ഇതുവരെ ആകെ 37057 ഫോണ്‍ വിളികള്‍ ആണ് ജില്ലാ കണ്‍ട്രോള്‍ സെല്ലിലേക്ക് വന്നിട്ടുള്ളത്.165 പേര്‍ക്കു സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സിലിങ്ങ് നല്‍കി.
ജൂൺ 14 ഞായറാഴ്ച റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍റുകളിലുമായി 700 പേരെ ആകെ സ്ക്രീന്‍ ചെയ്തു.

Hot this week

തോമസ് ഉണ്ണിയാടൻ എം എൽ എ അഭിനന്ദിച്ചു

ഇരിങ്ങാലക്കുട കേരള ആരോഗ്യ സർവകലാശാല നടത്തിയ ഒക്കുപ്പേഷണൽ തെറാപ്പിയിൽ രണ്ടാം റാങ്കും...

നാഷണൽ അണ്ടർ 19 ആർച്ചറി റീകർവ് റൗണ്ടിലേക്ക് യോഗ്യത നേടിയ ഋതുനന്ദിന് യുവമോർച്ചയുടെ ആദരം.

ഒക്ടോബർ മാസത്തിൽ കൊൽക്കത്തയിൽ വച്ച് നടക്കുന്ന ആർച്ചറി റീകർവ് റൗണ്ടിലേക്ക് യോഗ്യത...

നടവരമ്പ് എൻ.എസ്.എസ് നടവരമ്പ്കരയോഗത്തിൽ ‘പൊന്നോണം 2026’ ഓണാഘോഷം

ഇരിങ്ങാലക്കുട: നടവരമ്പ് 3175-ാം എൻ.എസ്.എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ ‘പൊന്നോണം 2026’ എന്ന...

Topics

സെന്റ് തോമസ് കത്തീഡ്രലില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനതിരുനാളിന് കൊടികയറി

ഇരിങ്ങാലക്കുട: സെന്റ് തോമസ് കത്തീഡ്രല്‍ ഇടവകയില്‍ സിഎല്‍സിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന മാതാവിന്റെ...
spot_img

Related Articles

Popular Categories

spot_imgspot_img