മിന്നലാക്രമണം വേണ്ട -സി പി ഐ

501

ഇരിങ്ങാലക്കുട-പൊതു നിരത്തുകളില്‍ യാത്രക്കാര്‍ക്ക് മാര്‍ഗതടസ്സമില്ലാതെ വച്ചിരിക്കുന്ന സ്ഥാപനങ്ങളുടേയും,രാഷ്ട്രീയ പാര്‍ട്ടികളുടേയും പ്രചരണബോര്‍ഡുകള്‍ മിന്നലാക്രമണം പോലെ എടുത്തുമാറ്റുന്ന നടപടികള്‍ പ്രതിഷേധാര്‍ഹമാണെന്ന് സി പി ഐ ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടറി പി. മണി പറഞ്ഞു.പൊതുനിരത്തുകള്‍ കയ്യേറി നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പലതും നടത്തിയിട്ടും കണ്ടിട്ടും കണ്ടഭാവം നടിക്കാത്തവരാണ് ഈ പ്രവൃത്തി ചെയ്യുന്നത് ബന്ധപ്പെട്ടവര്‍ക്ക് മുന്നറിയിപ്പ് നോട്ടീസ് കൊടുക്കുവാന്‍ അധികൃതര്‍ തയ്യാറാകണം എന്ന് പി.മണി ആവശ്യപ്പെട്ടു

 

Advertisement