ഇരിങ്ങാലക്കുട സേവാഭാരതിയുടെ നേതൃത്വത്തില്‍ കുട്ടനാട്ടിലേയ്ക്ക് ദുരിതാശ്വാസം

411

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സേവാഭാരതിയുടെ നേതൃത്വത്തില്‍ പ്രളയ ദുരിതം അനുഭവിക്കുന്ന കുട്ടനാട്ടിലെ ജനതയെ സഹായിക്കാന്‍ സംഭാവനയായി പൊതുജനങ്ങളില്‍ നിന്നും സമാഹരിച്ച സാധന സമഗ്രഹികളുമായി പ്രവര്‍ത്തകര്‍ കുട്ടനാട്ടിലേക്കു പുറപ്പെട്ടു.ഇരിങ്ങാലക്കുട ഗായത്രി ഹാളിനു സമീപത്തെ സേവാഭാരതിയുടെ ഓഫീസിനു മുന്നില്‍ നടന്ന ചടങ്ങില്‍ പ്രതാപ വര്‍മരാജ യാത്ര ഫ്‌ളാഗ് ഓഫ് ചെയ്തു. നിധി ശേഖരണത്തിന് സേവാഭാരതി പ്രസിഡന്റ് പി കെ ഉണ്ണികൃഷ്ണന്‍, ജനറല്‍ സെക്രട്ടറി പി ഹരിദാസ്, ഖജാന്‍ജി കെ ആര്‍ സുബ്രമണ്യന്‍, സെക്രട്ടറി കെ രവീന്ദ്രന്‍, പി എസ ധനേഷ്, പ്രമോദ്, അര്‍ജുനന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Advertisement