കരൂപ്പടന്ന സ്‌കൂളില്‍ പൂര്‍വ്വ വിദ്യര്‍ത്ഥി – അധ്യാപക സൗഹൃദ സംഗമം നടത്തി.

530
Advertisement

കരൂപ്പടന്ന : അന്താരാഷ്ട്ര പദവിയിലേക്ക് ഉയര്‍ത്തുന്ന കരൂപ്പടന്ന ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി – അധ്യാപക സൗഹൃദ സംഗമം നടത്തി. വി.ആര്‍.സുനില്‍കുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.ഓള്‍ഡ് സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ പ്രസിഡണ്ട് കെ.എ.മുഹമ്മദ് അധ്യക്ഷത വഹിച്ചു. ഒ.എസ്.എ സെക്രട്ടറി പി.കെ.എം.അഷറഫ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.കവി ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ മുഖ്യ പ്രഭാഷണം നടത്തി. എഴുത്തുകാരായ ബക്കര്‍ മേത്തല, തുമ്പൂര്‍ ലോഹിതാക്ഷന്‍ എന്നിവര്‍ പ്രഭാഷണം നടത്തി. വെള്ളാങ്ങല്ലൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പ്രസന്ന അനില്‍കുമാര്‍ ചരിത്ര രേഖ പ്രകാശനം ചെയ്തു. ഖാദര്‍ പട്ടേപ്പാടം ഏറ്റുവാങ്ങി.വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഷാജി നക്കര, ജില്ലാ പഞ്ചായത്ത് അംഗം എന്‍.കെ.ഉദയപ്രകാശ് ഉള്‍പ്പെടെ ത്രിതല പഞ്ചായത്ത് അംഗങ്ങളും അധ്യാപകരും പൂര്‍വ്വ അധ്യാപകരും പി.ടി.എ. ഭാരവാഹികളും പങ്കെടുത്തു.സംഘാടക സമിതി കണ്‍വീനര്‍ പി.എ.നസീര്‍ സ്വാഗതവും എ.എസ്.സുനില്‍ നന്ദിയും പറഞ്ഞു. പൂര്‍വ്വ അധ്യാപകരെ ആദരിച്ചു.സ്‌കൂള്‍ വിദ്യാര്‍ത്ഥി – പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ
വിവിധ കലാപരിപാടികളും ഉണ്ടായി.സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ എ.ഗ്രേഡ് നേടിയ നാഫിയ പര്‍വ്വീണ്‍, ആദിത്യ എന്നിവര്‍ക്ക് പി.ടി.എ യുടെ ഉപഹാരം എം.എല്‍.എ. നല്‍കി.

Advertisement