മുലയൂട്ടല്‍ വാരാചാരത്തോട് അനുബദ്ധിച്ച് ബോധവക്തരണ പരിപാടികളുമായി വെള്ളാങ്കല്ലൂര്‍ ഐസിഡിഎസ്

1028
Advertisement

വെളളാങ്കല്ലൂര്‍: ലോകമുലയൂട്ടല്‍ വാരത്തില്‍ വെള്ളാങ്കല്ലൂര്‍ ഐസിഡിഎസ്, സൈക്കോ സോഷ്യല്‍ സര്‍വ്വീസും ബ്ലോക്ക് പഞ്ചായത്തും ചേര്‍ന്ന് നടപ്പിലാക്കിയ വാരാചരണത്തില്‍ ഐസിഡിഎസ് ഓഫീസര്‍ മണി.ഡി.എ മുലയൂട്ടലിന്റെ പ്രധാന്യത്തെ ഉദ്‌ബോധിപ്പിച്ച് സംസാരിച്ചു. അംഗന്‍വാടി പ്രവര്‍ത്തകരുടെ പ്രചരണപരിപാടിയെ തുടര്‍ന്ന് എന്‍എസ്എസ് പ്രവര്‍ത്തകരായ യൂണിവേഴസല്‍ കോളേജ്ജ് വള്ളിവട്ടം, വിഎച്ചഎസ്ഇ നടവരമ്പ് എന്നിവിടങ്ങളിലെ കുട്ടികളും ‘അമ്മതന്‍ പാലിന്‍ മാധുര്യത്തെ’ ഉദ്‌ബോധിപ്പിച്ച് രംഗത്ത് വരികയുണ്ടായി. ബ്ലോക്ക് പഞ്ചായത്ത് വൈസ്.പ്രസിഡന്റ് വല്‍സല ബാബു കുട്ടികളെ അനുമോദിച്ച് മെമന്‍ഡോ നല്‍കി സംസാരിച്ചു. തുടര്‍ന്ന് വെളളാങ്കല്ലൂര്‍ ഐസിഡിഎസ് അംഗം രാജീവ് പിവി നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.

Advertisement