പാല്‍മണം നിറച്ച് താണിശ്ശേരിയില്‍ ക്ഷീരോത്സവം

457

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിന്റെയും ക്ഷീരവികന വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ ക്ഷീരോത്സവം സംഘടിപ്പിച്ചു.താണിശ്ശേരി ക്ഷീര സഹകരണ സംഘത്തില്‍ നടന്ന ക്ഷീരോത്സവം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് .വി .എ.മനോജ് കുമാര്‍ ഉദ്ഘാടനം ചെയ്തു.കന്നുകാലി പ്രദര്‍ശനം,ക്ഷീരവികസന സെമിനാര്‍,ചിത്രരചന മത്സരം തുടങ്ങി വ്യത്യസ്തങ്ങളായ പരിപാടികളാണ് ക്ഷീരോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ചത്.കാറളം പഞ്ചായത്ത് പ്രസിഡണ്ട് കെ.എസ്.ബാബു അധ്യക്ഷത വഹിച്ച ചടങ്ങില്‍ താണ്ണിശ്ശേരി ക്ഷീരസംഘം പ്രസിഡന്റ് എം എന്‍ പത്മനാഭന്‍,പി എ ബാലന്‍ മാസ്റ്റര്‍,ബ്ലോക്ക് വൈസ് പ്രസിഡന്റ് നളിനി ബാലകൃഷ്ണന്‍,ബ്ലോക്ക് അംഗങ്ങളായ മല്ലിക ചാത്തുക്കുട്ടി,ഷംല അസീസ്,പഞ്ചായത്തംഗങ്ങളായ വി വി ഷിജിന്‍,കെ വി വിനീഷ് എന്നിവര്‍ സംസാരിച്ചു.

Advertisement