വിദ്യാര്‍ത്ഥിയെ ബസ്സില്‍ നിന്നും തള്ളിയിട്ടതായി പരാതി ; പുല്ലൂരില്‍ ബസ്സ് തടഞ്ഞത് സംഘര്‍ഷമായി

6091
Advertisement

പുല്ലൂര്‍ ; ക്രൈസ്റ്റ് കോളേജ് ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി പുല്ലൂര്‍ സ്വദേശി കുന്നത്ത്പറമ്പില്‍ അഭിറാമിനെയാണ് ചാലക്കുടി റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന സൗമ്യമോള്‍ ബസ്സില്‍ നിന്നും തള്ളിയിട്ടതായി ആരോപിച്ച് വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് പുല്ലൂരില്‍ ബസ്സ് തടഞ്ഞത്.തുടര്‍ന്ന് ബസ്സ് ജീവനക്കാരും വിദ്യാര്‍ത്ഥികളും സംഘര്‍ഷമായതിനെ തുടര്‍ന്ന് പുറകില്‍ വരുകയായിരുന്ന ബസ്സുകള്‍ എല്ലാം നിര്‍ത്തിയിടിച്ച് ബസ്സ് ജീവനക്കാര്‍ മിന്നല്‍ സമരം പ്രഖ്യാപിക്കുകയായിരുന്നു.സ്‌കൂള്‍ സമയമായതിനാല്‍ വിദ്യാര്‍ത്ഥികളടക്കമുള്ള യാത്രക്കാര്‍ ഏറെ വലഞ്ഞു.പിന്നീട് ഇരിങ്ങാലക്കുട ട്രാഫിക്ക് എസ് ഐ തോമസ് വടക്കന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി ഇരുകൂട്ടരുമായി ചര്‍ച്ച നടത്തിയാണ് പ്രശ്‌നം പരിഹരിച്ച് ഗതാഗതം നിയന്ത്രണ വിധേയമാക്കിയത്.

Advertisement