യൂത്ത് കോൺഗ്രസ്‌ ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മിറ്റി സത്യാഗ്രഹ സമരം നടത്തി

130

ഇരിങ്ങാലക്കുട:പി.എസ്.സി റാങ്ക് ലിസ്റ്റ് റദ്ദാക്കിയതിൽ മനം നൊന്ത് ആത്മഹത്യ ചെയ്ത അനു എന്ന ചെറുപ്പക്കാരൻ്റെ കുടുംബത്തിന് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ടു കൊണ്ടും. പി.എസ്.സി ചെയർമാനെതിരെ ആത്മഹത്യ പ്രേരണാ കുറ്റം ചുമത്തി കേസെടുക്കണമെന്നാവശ്യപ്പെട്ടുകൊണ്ടും യൂത്ത് കോൺഗ്രസ്സ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന പട്ടിണി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് യൂത്ത് കോൺഗ്രസ്‌ ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തിരുവോണ നാളിൽ ഇരിങ്ങാലക്കുട ആൽത്തറയ്ക്കൽ സത്യാഗ്രഹ സമരം സംഘടിപ്പിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ്‌ വിബിൻ വെള്ളയത്ത്‌ അധ്യക്ഷത വഹിച്ച സമരം കെപിസിസി മുൻ ജനറൽ സെക്രട്ടറി എം.പി ജാക്സൻ ഉദ്ഘാടനം നിർവ്വഹിച്ചു . സമാപനസമ്മേളനത്തിന്റെ ഉദ്‌ഘാടനം അഡ്വ.എം.എസ് അനിൽകുമാർ നിർവ്വഹിച്ചു. യൂത്ത് കോൺഗ്രസ്‌ നിയോജകമണ്ഡലം വൈസ് പ്രസിഡന്റ്‌ സൂര്യകിരൺ സ്വാഗതം പറഞ്ഞ ചടങ്ങിൽ കോൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റ്‌ ടി വി ചാർളി,യൂത്ത് കോൺഗ്രസ്‌ ജില്ലാ സെക്രട്ടറി അസ്രുദീൻ കളക്കാട്ട്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം ആർ ഷാജു, കോൺഗ്രസ്‌ നേതാക്കളായ സതീഷ് വിമലൻ, തോമസ് തത്തംപിള്ളി, തോമസ് തൊകലത്ത് , റോയ് കളത്തിങ്കൽ, സിജു യോഹന്നാൻ, സുനിൽ മുഗൾകുടം വിനീഷ് തിരുകുളം, ജോമി ജോൺ, മഹിളാ കോൺഗ്രസ്‌ നിയോജകമണ്ഡലം പ്രസിഡന്റ്‌ സുജ സജീവ്കുമാർ, മണ്ഡലം പ്രസിഡന്റ്‌മാരായ ജോസഫ് ചാക്കോ, ബാസ്റ്റിൻ ഫ്രാൻസിസ്, ബൈജു കുറ്റിക്കാടൻ, യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രെസിഡന്റ്മാരായ ശ്രീറാം ജയബാലൻ, ഷെറിൻ തേർമഠം, ജസ്റ്റിൻ ജോർജ്, ഷാന്റോ, ഷാൽവിൻ, ജോൺ, അജീഷ് കെ.എസ്.യു നിയോജമണ്ഡലം പ്രസിഡന്റ്‌ റൈഹാൻ യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരായ ലിങ്‌സൻ,അജീഷ്, എന്നിവർ സംസാരിച്ചു .ജിപ്സൺ ബൈജു നന്ദി പറഞ്ഞു.

Advertisement