പി കെ എസ് ഏരിയ സമ്മേളനം ആനന്ദപുരത്ത് നടന്നു

428

മുരിയാട് : പട്ടികജാതി ക്ഷേമസമിതി (പി കെ എസ്)ഏരിയ സമ്മേളനം ആനന്ദപുരം ഇ എം എസ് ഹാളില്‍ നടന്നു.പി കെ എസ് ജില്ലാ സെക്രട്ടറി പി കെ ശിവരാമന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു.സി എസ് സുരേഷ് അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ ഏരിയ സെക്രട്ടറി എ വി ഷൈന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.സി പി എം ജില്ലാകമ്മിറ്റി അംഗം ഉല്ലാസ് കളക്കാട്ട്,ഏരിയ സെക്രട്ടറി കെ സി പ്രേമരാജന്‍,ബ്ലോക്ക് പ്രസിഡന്റ് വി എ മനോജ് കുമാര്‍,ജില്ലാപഞ്ചായത്തംഗം ടി ജി ശങ്കരനാരായണന്‍,മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമന്‍,കെ വി ഉണ്ണി,അഡ്വ.കെ വി ബാബു ടി എം മോഹനന്‍ എന്നിവര്‍ പ്രസംഗിച്ചു.

Advertisement