ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയിലെ അപകട ഭീഷണി ഉയര്‍ത്തുന്ന കെട്ടിടങ്ങള്‍ നഗരസഭ ഉടന്‍ പൊളിച്ച് നീക്കുക – സി.പി.ഐ.(എം)

583
Advertisement

ഇരിങ്ങാലക്കുട : ജനറല്‍ ആശുപത്രിയിലെ പഴക്കം ചെന്ന കെട്ടിടങ്ങള്‍ പൊളിച്ച് നീക്കാന്‍ നഗരസഭ നടപടി സ്വീകരിക്കുന്നില്ല. ആശുപത്രി മോര്‍ച്ചറി യോട് ചേര്‍ന്ന പഴയ വാര്‍ഡ്, അത്യാഹിത വിഭാഗത്തിനോട് ചേര്‍ന്ന കെട്ടിടം തുടങ്ങി അഞ്ചോളം കെട്ടിടങ്ങളാണ് ഏത് സമയവും തകര്‍ന്ന് വീഴാവുന്ന സ്ഥിതിയിലുള്ളത്. അപകട ഭീഷണി ഉയര്‍ത്തുന്ന കെട്ടിടങ്ങള്‍ പൊളിച്ച് നീക്കാന്‍ നഗരസഭ നടപടി സ്വീകരിക്കാത്തതില്‍ വ്യാപകമായ പ്രതിഷേധം ഉണ്ട്. കെട്ടിടങ്ങള്‍ പൊളിച്ച് നീക്കണമെന്നാവശ്യപ്പെട്ട് ഒരു വര്‍ഷം മുന്‍പ് ആശുപത്രി അധികാരികള്‍ ആവശ്യപ്പെട്ടിട്ടും കെട്ടിടങ്ങളുടെ ഇന്നത്തെ മതിപ്പ് വില നിര്‍ണ്ണയിച്ച് നല്‍കാന്‍ നഗരസഭ തയ്യാറായിട്ടില്ല. അടിയന്തിരമായി വിഷയത്തില്‍ നടപടി സ്വീകരിക്കണമെന്ന് സി.പി.ഐ.എം ടൗണ്‍ ഈസ്റ്റ് ലോക്കല്‍ കമ്മിറ്റിക്ക് വേണ്ടി സെക്രട്ടറി ഡോ.കെ.പി.ജോര്‍ജ്ജ് ആവശ്യപ്പെട്ടു.

Advertisement