‘ഹെല്‍ത്തി ഇന്ത്യ’ ക്വിസ് കോമ്പറ്റീഷന്‍ -വെള്ളാനി സെന്റ് ഡൊമിനിക് സ്‌കൂള്‍ ജേതാക്കളായി

280
Advertisement

ഇരിങ്ങാലക്കുട :ശാന്തിനികേതന്‍ പബ്ലിക് സ്‌കൂളില്‍ സംഘടിപ്പിച്ച ഇന്റര്‍ സ്‌കൂള്‍ ക്വിസ് മത്സരത്തില്‍ സെന്റ് ഡൊമിനിക് കോണ്‍വെന്റ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ജേതാക്കളായി. ‘ഹെല്‍ത്തി ഇന്ത്യ’ എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ മത്സരത്തില്‍ പങ്കെടുത്ത 14 വിദ്യാലയങ്ങളെ പിന്തള്ളിയാണ് സെന്റ് ഡൊമിനിക് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ അര്‍ച്ചന സി ബാബു, അമൃത റോഷന്‍, അഞ്ജന സി ആര്‍ എന്നിവരുടെ ടീം വിജയം കൈവരിച്ചത്.കേരള യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ എം കെ സി നായര്‍ സമ്മാനദാനം നിര്‍വഹിച്ചു.

Advertisement