കെ.കരുണാകരന്‍ ജന്മശതാബ്ദി അനുസ്മരണ സമ്മേളനം ഡി.സി.സി. വൈസ് പ്രസിഡന്റ് സി.സി.ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു

418
Advertisement

കോണത്തുകുന്ന്: കെ.കരുണാകരന്‍ ജന്മശതാബ്ദി അനുസ്മരണ സമ്മേളനവും കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആദരിക്കലും നടന്നു. ലീഡര്‍ കെ.കരുണാകരന്‍ അനുസ്മരണവേദി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പരിപാടി നടത്തിയത്. അനുസ്മരണ സമ്മേളനം ഡി.സി.സി. വൈസ് പ്രസിഡന്റ് സി.സി.ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. അനുസ്മരണവേദി ജില്ലാ പ്രസിഡന്റ് ഗഫൂര്‍ മുളംപറമ്പില്‍ അധ്യക്ഷനായി. മുതിര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ബ്ലോക്ക് പ്രസിഡന്റ് കെ.ഐ.നജീബ് ആദരിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ നിര്‍മ്മല്‍.സി.പത്താടന്‍, അനില്‍ മാന്തുരുത്തി, ഒ.ജെ.ജെനീഷ്, ധര്‍മ്മജന്‍ വില്ലാടത്ത്, അയൂബ് കരൂപ്പടന്ന, ഇ.കെ.ജോബി, ആലീസ് തോമസ്, അബ്ദുള്ളക്കുട്ടി തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

Advertisement