അവിട്ടത്തൂർ ബാങ്കിൻറെ ഞാറ്റുവേലച്ചന്ത ആരംഭിച്ചു

39

അവിട്ടത്തൂർ: സർവീസ് സഹകരണ ബാങ്കിന്റെ ഞാറ്റുവേല ചന്തയുടെ ഉദ്ഘാടനം പ്രൊഫ. കെ. യു. അരുണൻ എം. എൽ. എ നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ്‌ കെ. എൽ. ജോസ് മാസ്റ്റർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വേളൂക്കര ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഉചിത സുരേഷ് ആദ്യ വില്പന നടത്തി. വേളൂക്കര ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ കെ. ടി. പീറ്റർ, ബാങ്ക് സെക്രട്ടറി ഇൻ ചാർജ് ജിഞ്ജാസ്, ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങൾ എന്നിവർ പങ്കെടുത്തു. അവിട്ടത്തൂർ ബാങ്ക് പരിസരത്ത് ജൂലൈ 1 മുതൽ 4 വരെയാണ് ഞാറ്റുവേല ചന്ത നടക്കുന്നത്.

Advertisement