മുരിയാട് മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍

496
Advertisement

മുരിയാട്: ലോകസഭ തെരഞ്ഞെടുപ്പിന് മുന്നൊരുക്കമായി കോണ്‍ഗ്രസ് മുരിയാട് മണ്ഡലത്തില്‍ സെപഷ്യല്‍ കണ്‍വെന്‍ഷന്‍ നടത്തി. ഇരിങ്ങാലക്കുട ബ്ലോക്ക് വൈസ് പ്രസിഡന്റ് തോമസ് തത്തംപിള്ളി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഐ.ആര്‍.ജെയിംസ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് സെക്രട്ടറിമാരായ സി.വി. ജോസ്, എം.എന്‍.രമേഷ്, ശ്രീജിത്ത് പട്ടത്ത്, മണ്ഡലം വൈസ് പ്രസിഡന്റുമാരായ ടി.എം.സുബ്രഹ്മണ്യന്‍, എം.മുരളി, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ഗംഗാദേവി സുനില്‍, അംഗങ്ങളായ മോളി ജേക്കബ്, എം.കെ.കോരുക്കുട്ടി, മണ്ഡലം സെക്രട്ടറി ജോര്‍ജ് മഞ്ഞളി എന്നിവര്‍ പ്രസംഗിച്ചു.

Advertisement