ജില്ലാ പാരലല്‍ കോളേജ് സ്‌പോര്‍ട്‌സ് മീറ്റ് -രണ്ടാം ദിനം പിന്നിടുമ്പോള്‍

553

ഇരിങ്ങാലക്കുട-ജില്ലാ പാരലല്‍ കോളേജ് സ്‌പോര്‍ട്‌സ് മീറ്റ് -രണ്ടാം ദിനം പിന്നിടുമ്പോള്‍ ഫുട്‌ബോളില്‍ ഐഡിയല്‍ കോളേജ് പാവറട്ടിയും ,രണ്ടാം സ്ഥാനത്ത് മേഴ്‌സി കോളേജ് ഗുരുവായൂരും,മാള സെന്റ് ജോസഫ്‌സ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.വോളിബോളില്‍ പി ജി സെന്റര്‍ തൃശൂര്‍ ഒന്നാം സ്ഥാനവും ,ഇരിങ്ങാലക്കുട ജ്യോതിസ് കോളേജ് രണ്ടാം സ്ഥാനത്തും ,മേഴ്‌സി കോളേജ് മൂന്നാം സ്ഥാനത്തുമെത്തി.കബഡിയില്‍ മേഴ്‌സി കോളേജ് ഗുരുവായൂര്‍ ഒന്നാം സ്ഥാനത്തും,പ്രൊവിഡന്‍സ് കോളേജ് എരുമപ്പെട്ടി രണ്ടാം സ്ഥാനത്തും ,ജ്യോതിസ് കോളേജ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.ക്രിക്കറ്റില്‍ എം സി സി കോളേജ് തൃശൂര്‍ ഒന്നാം സ്ഥാനവും ,കോപ്പറേറ്റീവ് കോളേജ് തൃശൂര്‍ രണ്ടാം സ്ഥാനത്തും ,അക്ഷര കോളേജ് വടക്കേക്കര മൂന്നാം സ്ഥാനത്തുമെത്തി.ഷട്ടിലില്‍ വ്യക്തിഗത പുരുഷവിഭാഗത്തില്‍ കോപ്പറേറ്റീവ് കോളേജില്‍ നിന്നുമുള്ള അരുണ്‍ ആനന്ദ് ഒന്നാം സ്ഥാനത്തും ,പ്രഭുസ് കോളേജ് നിന്നുമുള്ള മൊബിന്‍ രണ്ടാം സ്ഥാനത്തും ,എയിംസ് കോളേജ് വാടാനപ്പിള്ളിയിലെ അബ്ദുള്‍ റസാഖ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.വ്യക്തിഗതവനിതാ വിഭാഗം ഷട്ടിലില്‍ സമീഷ(മേഴ്‌സി കോളേജ് ഗുരുവായൂര്‍),അനഘ ബാബു(ഹോണേഴ്‌സ് അക്കാദമി മാള),അഭിരാമി കെ എസ് (മേഴ്‌സി കോളേജ് പൂവത്തൂര്‍) യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.ഷട്ടില്‍ ബോയ്‌സ് ഡബിള്‍സില്‍ അബ്ദുള്‍ -അജ്‌വാദ് (എയിംസ് വാടാനപ്പിള്ളി),ശ്യാം -അതുല്‍ ഷാ (മേഴ്‌സി കോളേജ് ഗുരുവായൂര്‍ ) ,അര്‍ജുന്‍ എസ് -അര്‍ജുന്‍ എ (കോപ്പറേറ്റീവ് കോളേജ് തൃശൂര്‍) യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.ഗേള്‍സ് ഡബിള്‍സ് ഷട്ടിലില്‍ സമീഷ -സബീന (മേഴ്‌സി കോളേജ് ഗുരുവായൂര്‍ ),ഹെല്‍മ ജോയ് -ചൈതന്യ (ഐ സി എം എസ് പ്രൊഫഷണല്‍ കോളേജ്് ),മണ്‍സൂര-നൗഫിയ (മേഴ്‌സി കോളേജ് പൂവത്തൂര്‍ ) ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.ശനിയാഴ്ച രാവിലെ 9 മണിക്ക് അത്‌ലറ്റിക്‌സ് മത്സരങ്ങള്‍ അരങ്ങേറും

 

Advertisement