യുഡിഎഫ് ദുര്‍ഭരണത്തിനെതിരെ യുവജന മാര്‍ച്ച് സംഘടിപ്പിച്ചു

78

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരവികസനത്തെ തകര്‍ത്ത അഴിമതിയില്‍ മുങ്ങിയ യുഡിഎഫ് ദുര്‍ഭരണത്തിനെതരെ ഡിവൈഎഫ്‌ഐ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ യുവജനമാര്‍ച്ച് സംഘടിപ്പിച്ചു. ഡിവൈഎഫ്‌ഐ മുന്‍ ജില്ലാ പ്രസിഡന്റ് വി.എസ്.വിനയന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്‌ഐ ബ്ലോക്ക് പ്രസിഡന്റ് പി.കെ.മനുമോഹനന്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം ആര്‍.എല്‍.ശ്രീലാല്‍, നഗരസഭ പ്രതിപക്ഷനേതാവ് പി.വി.ശിവകുമാര്‍, കൗണ്‍സിലര്‍ സി.സി.ഷിബിന്‍ തുടങ്ങിയവര്‍ അഭിവാദ്യം അര്‍പ്പിച്ച് സംസാരിച്ചു. ബ്ലോക്ക് ട്രഷറര്‍ ഐ.വി.സജിത്ത് നന്ദിപറഞ്ഞു. ടി.വി.വിജീഷ്, വി.എച്ച് വിജീഷ്, പി.എം.സതീഷ്, വിഷ്ണു പ്രഭാകരന്‍, ടി.വി.വിനീഷ് എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.

Advertisement