ഇരിങ്ങാലക്കുട ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ക്ലാസ് മുറികള്‍ പൂര്‍ണ്ണമായും ശീതകരിക്കുന്നു.

404
Advertisement

ഇരിങ്ങാലക്കുട : ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കണ്ടറി ആന്‍ഡ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ക്ലാസ് മുറികള്‍ പൂര്‍ണ്ണമായും ശീതികരിക്കുന്ന പദ്ധതിയുടെ ഭാഗമായി ഇരിങ്ങാലക്കുട സര്‍വ്വീസ് കോ ഓപ്പറേറ്റീവ് ബാങ്ക് നല്‍കുന്ന 2 ടണ്ണിന്റെ 2 എയര്‍ കണ്ടിഷണറുകളുടെ വിതരണോദ്ഘാടനം ബാങ്ക് പ്രസിഡണ്ട് എം എസ് കൃഷ്ണകുമാര്‍ നിര്‍വ്വഹിച്ചു. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് രമണി ടീച്ചര്‍ അദ്ധ്യക്ഷത വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ സോണിയ ഗിരി മുഖ്യാതിഥിയായിരുന്നു. ഇരിങ്ങാലക്കുടയുടെ വികസന മുന്നേറ്റത്തില്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ പ്രാധാന്യം മുഖ്യാതിഥികള്‍ സൂചിപ്പിച്ചു. ബാങ്കിന്റെ സെക്രട്ടറി റൂബി പി ജെ പദ്ധതി വിശദീകരണം നടത്തി.മുന്‍സിപ്പല്‍ കൗണ്‍സിലര്‍ സി വര്‍ഗ്ഗിസ്, പി ടി എ പ്രസിഡന്റ് ജോയ് കോനേങ്ങാടന്‍, ഇരിങ്ങാലക്കുട ഏ ഇ ഒ ടി. ടി കെ ഭരതന്‍, ഓള്‍ഡ് സ്റ്റുഡന്റസ് അസോസിയേഷന്‍ പ്രസിഡന്റ് പ്രൊഫ. ഇ എച്ച് ദേവി, ബാങ്ക് ഡയറക്ടര്‍ ജയപാലന്‍ സി ആര്‍, സ്‌കൂള്‍ ലീഡര്‍ ബിജി മോള്‍ ആന്റോ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. ബാങ്ക് വൈസ് പ്രസിഡന്റ് ഡീന്‍ഷെല്‍ട്ടന്‍, ഡയറക്ടര്‍മാരായ വിജയന്‍ ഇളയേടത്ത്, അഗസ്റ്റിന്‍ കെ ജെ, ധര്‍മജന്‍ കെ എം, ജോണ്‍സന്‍ ഏ സി, സുനിത പരമേശ്വരന്‍, സീനിയര്‍ അസിസ്റ്റന്റ് ബീന ടീച്ചര്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. സ്‌കൂള്‍ സ്റ്റാഫ് സെക്രട്ടറിയും കോ ഓര്‍ഡിനേറ്ററുമായ അബ്ദുള്‍ ഹഖ് മാസ്റ്റര്‍ സ്വാഗതവും വി എച്ച് സി പ്രിന്‍സിപ്പല്‍ കെ ആര്‍ ഹേന നന്ദിയും പറഞ്ഞു.