Saturday, August 15, 2026
24.9 C
Irinjālakuda

ജില്ലയിൽ (സെപ്റ്റംബർ 06 )169 പേർക്ക് കൂടി കോവിഡ്; 145 പേർക്ക് രോഗമുക്തി

തൃശൂർ ജില്ലയിൽ ഞായറാഴ്ച (സെപ്റ്റംബർ 06) 169 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 145 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1531 ആണ്. തൃശൂർ സ്വദേശികളായ 35 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 5355 ആണ്. ഇതുവരെ രോഗമുക്തരായത് 3772 പേർ.
ഞായറാഴ്ച ജില്ലയിൽ സമ്പർക്കം വഴി 160 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 33 പേരുടെ ഉറവിടം അറിയില്ല. ക്ലസ്റ്ററുകൾ വഴിയുള്ള രോഗബാധ ഇപ്രകാരം. എലൈറ്റ് ക്ലസ്റ്റർ: 4, സൗത്ത് ഇന്ത്യൻ ബാങ്ക് ക്ലസ്റ്റർ 2, സ്പിന്നിംഗ് മിൽ ക്ലസ്റ്റർ 2, ദയ ക്ലസ്റ്റർ 2, അഴീക്കോട് ഹാർബർ ക്ലസ്റ്റർ 1, ഫുഡ് മാസോൺ ക്ലസ്റ്റർ 1, പരുത്തിപ്പാറ ക്ലസ്റ്റർ 1, ആർ.എം.എസ് ക്ലസ്റ്റർ 1. മറ്റ് സമ്പർക്ക കേസുകൾ 108. മൂന്ന് ഫ്രൻറ്‌ലൈൻ വർക്കർമാർക്കും രണ്ട് ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. മറ്റ് സംസ്ഥാനങ്ങളിൽനിന്ന് വന്ന എട്ട് പേർക്കും വിദേശത്തുനിന്ന് വന്ന ഒരാൾക്കും കോവിഡ് സ്ഥിരീകരിച്ചു. രോഗികളിൽ 60 വയസ്സിന് മുകളിൽ അഞ്ച് പുരുഷൻമാരും ഒമ്പത് സ്ത്രീകളുമുണ്ട്. 10 വയസ്സിന് താഴെ ആറ് ആൺകുട്ടികളും അഞ്ച് പെൺകുട്ടികളുമുണ്ട്.രോഗം സ്ഥീരികരിച്ച് ജില്ലയിലെ വിവിധ ആശുപത്രികളിലും കോവിഡ് ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെൻറ് സെൻററുകളിലും ചികിത്സയിൽ കഴിയുന്നവർ.
ഗവ. മെഡിക്കൽ കോളേജ് തൃശൂർ – 101
സി.എഫ്.എൽ.ടി.സി ഇ.എസ്.ഐ-സി.ഡി മുളങ്കുന്നത്തുകാവ്- 45
എം.സി.സി.എച്ച് മുളങ്കുന്നത്തുകാവ്-48
ജനറൽ ആശുപത്രി തൃശൂർ-11
കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി-38
കില ബ്ലോക്ക്-1 മുളങ്കുന്നത്തുകാവ്-57
കില ബ്ലോക്ക്-2 മുളങ്കുന്നത്തുകാവ്- 60
വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക്-1 വേലൂർ-134
വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക്-2 വേലൂർ-129
എം.എം.എം. കോവിഡ് കെയർ സെന്റർ തൃശൂർ-40
ചാവക്കാട് താലൂക്ക് ആശുപത്രി -23
ചാലക്കുടി താലൂക്ക് ആശുപത്രി -13
സി.എഫ്.എൽ.ടി.സി കൊരട്ടി – 50
കുന്നംകുളം താലൂക്ക് ആശുപത്രി -13
ജി.എച്ച്. ഇരിങ്ങാലക്കുട – 20
ഡി .എച്ച്. വടക്കാഞ്ചേരി – 6
അമല ഹോസ്പിറ്റൽ തൃശൂർ– 1
ജൂബിലി മിഷൻ മെഡിക്കൽ കോളേജ് തൃശൂർ -16
മദർ ഹോസ്പിറ്റൽ തൃശൂർ-1
എലൈറ്റ് ഹോസ്പിറ്റൽ തൃശൂർ- 14
പി.സി. തോമസ് ഹോസ്റ്റൽ തൃശൂർ–204
ഹോം ഐസോലേഷൻ-346
ജില്ലയിൽ 8607 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്. 165 പേരെയാണ് ഞായറാഴ്ച ആശുപത്രിയിൽ പുതിയതായി പ്രവേശിപ്പിച്ചത്. അസുഖബാധിതരായ 3772 പേരേയാണ് ആകെ രോഗമുക്തരായി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തത്.
ഞായറാഴ്ച 2714 പേർക്ക് ആന്റിജൻ പരിശോധന നടത്തി. മൊത്തം 3212 സാമ്പിളുകളാണ് ഞായറാഴ്ച പരിശോധിച്ചത്. ഇതുവരെ ആകെ 98213 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഞായറാഴ്ച 382 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നത്. 65 പേർക്ക് സൈക്കോ സോഷ്യൽ കൗൺസിലർമാർ വഴി കൗൺസിലിംഗ് നൽകി.
ഞായറാഴ്ച റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലുമായി 450 പേരെ ആകെ സ്‌ക്രീനിംഗ് ചെയ്തു.

Hot this week

നിര്യാതനായി

ഇരിങ്ങാലക്കുട : നഗരസഭ-18- വാർഡ് മടത്തിക്കര മുക്കുളം വീട്ടിൽ പരേതനായ കൊച്ചുരാമൻ...

0480 വാർഷിക സമ്മേളനവും നാടകവും

0480 വാർഷിക സമ്മേളനവും നാടകവും "പാടുക പാട്ടുകാരാ ". (പ്രവേശനം സൗജന്യമാണ്.) 2026 ആഗസ്റ്റ്...

കേരള മുഖ്യമന്ത്രിയെ കുറിച്ചുള്ള വിഡിയോ ആൽബം പ്രകാശനം ചെയ്തു.

കേരള മുഖ്യമന്ത്രി വി.ഡി.സതീശനെ സംബന്ധിച്ച് അമേരിക്കയിൽ ജോലി ചെയ്യുന്ന ഇരിങ്ങാലക്കുട ക്കാരനും...

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിന് അഞ്ച് ഇന്തൊനേഷ്യൻ സർവകലാശാലകളുമായി അക്കാദമിക സഹകരണത്തിനു ധാരണ

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് അഞ്ച് ഇന്തൊനേഷ്യൻ സർവ്വകലാശാലകളുമായി അക്കാദമിക ഗവേഷണ സഹകരണത്തിനായുള്ള...

കെ.എസ്.ടി.എ പ്രവർത്തക കൺവെൻഷൻ

കെ.എസ്. ടി.എ ഇരിഞ്ഞാലക്കുട ഉപജില്ല പ്രവർത്തക കൺവെൻഷൻ നടന്നു. ജില്ലാ ജോയിൻ...

Topics

നിര്യാതനായി

ഇരിങ്ങാലക്കുട : നഗരസഭ-18- വാർഡ് മടത്തിക്കര മുക്കുളം വീട്ടിൽ പരേതനായ കൊച്ചുരാമൻ...

0480 വാർഷിക സമ്മേളനവും നാടകവും

0480 വാർഷിക സമ്മേളനവും നാടകവും "പാടുക പാട്ടുകാരാ ". (പ്രവേശനം സൗജന്യമാണ്.) 2026 ആഗസ്റ്റ്...

കേരള മുഖ്യമന്ത്രിയെ കുറിച്ചുള്ള വിഡിയോ ആൽബം പ്രകാശനം ചെയ്തു.

കേരള മുഖ്യമന്ത്രി വി.ഡി.സതീശനെ സംബന്ധിച്ച് അമേരിക്കയിൽ ജോലി ചെയ്യുന്ന ഇരിങ്ങാലക്കുട ക്കാരനും...

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിന് അഞ്ച് ഇന്തൊനേഷ്യൻ സർവകലാശാലകളുമായി അക്കാദമിക സഹകരണത്തിനു ധാരണ

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് അഞ്ച് ഇന്തൊനേഷ്യൻ സർവ്വകലാശാലകളുമായി അക്കാദമിക ഗവേഷണ സഹകരണത്തിനായുള്ള...

കെ.എസ്.ടി.എ പ്രവർത്തക കൺവെൻഷൻ

കെ.എസ്. ടി.എ ഇരിഞ്ഞാലക്കുട ഉപജില്ല പ്രവർത്തക കൺവെൻഷൻ നടന്നു. ജില്ലാ ജോയിൻ...

നിര്യാതയായി

ഇരിങ്ങാലക്കുട : മുരിയാട് ഗ്രാമപഞ്ചായത്ത്-14- വാർഡ് പുല്ലൂർ തുറവൻക്കാട് ജയ കേരള...

നാലമ്പല തീർത്ഥാടന പദ്ധതിക്ക് 10 കോടി രൂപക്ഷേത്രങ്ങൾ സന്ദർശിച്ച് തോമസ് ഉണ്ണിയാടൻ എം എൽ എ

ഇരിങ്ങാലക്കുട: നാലമ്പല തീർത്ഥാടനം കൊണ്ട് പ്രശസ്തമായ ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ കൂടല്‍മാണിക്യം ഭരത...
spot_img

Related Articles

Popular Categories

spot_imgspot_img