ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിലെ ഹയർസെക്കൻഡറി വിഭാഗത്തിന് വേണ്ടി 1.25 കോടി രൂപ ചെലവഴിച്ച് നിർമിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം സെപ്റ്റംബർ14 ന്

22

ഇരിങ്ങാലക്കുട : ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിലെ ഹയർസെക്കൻഡറി വിഭാഗത്തിന് വേണ്ടി 1.25 കോടി രൂപ ചെലവഴിച്ച് നിർമിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം സെപ്റ്റംബർ14 ചൊവ്വാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും. തുടർന്ന് സ്കൂൾ തല ഉദ്ഘാടനവും നടക്കും. പ്രസ്തുത ചടങ്ങിന്റെ വിജയകരമായ നടത്തിപ്പിനായി വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു. സ്വാഗത സംഘ രൂപീകരണ യോഗം പി ടി എ പ്രസിഡന്റ് വി എ മനോജ്കുമാറിന്റെ അധ്യക്ഷതയിൽ മുൻസിപ്പൽ ചെയർ പേഴ്സൺ സോണിയ ഗിരി ഉദ്ഘാടനം ചെയ്തു. വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺമാർ, അധ്യാപകർ , രക്ഷാകർത്താക്കൾ, പൂർവ വിദ്യാർത്ഥികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. സ്വാഗത സംഘം ചെയർപേഴ്‌സൺ ആയി മുൻസിപ്പൽ ചെയർപേഴ്‌സൺ സോണിയ ഗിരി, ജനറൽ കൺവീനർ ആയി സ്കൂൾ പ്രിൻസിപ്പൽ ബിന്ദു പി ജോൺ എന്നിവരടങ്ങിയ 101 അംഗ കമ്മിറ്റി രൂപീകരിച്ചു.

Advertisement