ഇരിങ്ങാലക്കുട ഗവ. ഗേള്‍സ് ഹൈസ്‌കൂളില്‍ വീണ്ടും ക്ലാസ്സ് റൂമുകള്‍ ശീതീകരിക്കുന്നു

816

ഇരിങ്ങാലക്കുട- വിദ്യാലയ മുത്തശ്ശിയായ ഗവ .ഗേള്‍സ് ഹൈസ്‌കൂളിലെ രണ്ട് ക്ലാസ്സ് റൂമുകള്‍ വീണ്ടും ഇരിങ്ങാലക്കുട സര്‍വ്വീസ് കോപ്പറേറ്റീവ് ബാങ്ക് ശീതീകരിച്ചു നല്‍കുന്നു.ഇതോട് കൂടി 5,6,10 എന്നീ ക്ലാസ്സ് റൂമുകള്‍ മുഴുവന്‍ ശീതീകരിക്കപ്പെട്ടു കഴിഞ്ഞു.2 ടണ്ണിന്റെ 2 എസികളാണ് ഇരിങ്ങാലക്കുട സര്‍വ്വീസ് കോപ്പറേറ്റീവ് ബാങ്ക് നല്‍കുന്നത് .ആയതിന്റെ ഉദ്ഘാടനം 2018 ജൂലായ് 27 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ഇരിങ്ങാലക്കുട സര്‍വ്വീസ് കോപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് എം എസ് കൃഷ്ണകുമാര്‍ അവര്‍കള്‍ നിര്‍വ്വഹിക്കും.ഇരിങ്ങാലക്കുട മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു മുഖ്യാതിഥിയായിരിക്കും .
സര്‍വ്വീസ് കോപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് എം എസ് കൃഷ്ണകുമാര്‍ ,സെക്രട്ടറി പി ജെ റൂബി ,എം പ്യാരിജ,ടി വി രമണി ,ഹേന കെ ആര്‍ ,ജോയ് കോനേങ്ങാടന്‍ ,സി എസ് അബ്ദുള്‍ ഹഖ് എന്നിവര്‍ പ്രസ്സ് മീറ്റീല്‍ പങ്കെടുത്തു

Advertisement