അവിട്ടത്തൂർ ക്ഷേത്രക്കുളം വൃത്തിയാക്കി

53

അവിട്ടത്തൂർ :ലാൽ ബഹാദൂർ ശാസ്ത്രി മെമ്മോറിയൽ ഹയർ സെക്കണ്ടറി വിഭാഗം ഗൈഡ്സ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ അവിട്ടത്തൂർ ക്ഷേത്രക്കുളം വൃത്തിയാക്കി. കെട്ടിക്കിടന്നിരുന്ന പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ നീക്കം ചെയ്യുകയും പടവുകൾ വൃത്തിയാക്കുകയും ചെയ്തു. പ്രിൻസിപ്പാൾ ഡോ. എ. വി. രാജേഷ് കുട്ടികൾക്ക് നിർദ്ദേശങ്ങൾ നൽകി. സ്കൂൾ മാനേജർ എ. സി. സുരേഷ് ആശംസകൾ നേർന്നു. ഗൈഡ്സ് ക്യാപ്റ്റൻ പ്രസീദ ടി.എൻ. നേതൃത്വം നൽകി. ശ്രീല വി.വി., രെജി എം. തുടങ്ങിയ അദ്ധ്യാപകരും സന്നിഹിതരായിരുന്നു.

Advertisement