ശാസ്ത്ര സാങ്കേതിക രംഗത്ത് ഇന്ത്യ മുന്നോട്ട് കുതിക്കുകയാണ് :  ഡോ.കെ.രാധാകൃഷ്ണന്‍

477
Advertisement

ഇരിങ്ങാലക്കുട : അമേരിക്കക്കും ചൈനക്കുമൊപ്പം ഇന്ത്യ മുന്നോട്ട് കുതിച്ചുകൊണ്ടീരിക്കുകയാണെന്ന ഐ.എസ്.ആര്‍.ഒ. മുന്‍ ചെയര്‍മാന്‍ ഡോ.കെ.രാധാക്ൃഷ്ണന്‍ അഭിപ്രായപ്പെട്ടു. ക്രൈസ്റ്റ് കോളേജ്പ്രിന്‍സിപ്പലായിരുന്ന ഫാ. ജോസ് തെക്കന്റെ ഒന്നാം ചരമവാര്‍ഷിക അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോളേജ് മാനേജ്‌മെന്റിന്റെ ആഭിമുഖ്യത്തില്‍ വിവിധ പരിപാടികളോടെ അനുസ്മരണ സമ്മേളനം നടന്നു. രാവിലെ ക്രൈസ്റ്റ് ദേവാലയ ആശ്രമ ദേവാലയത്തില്‍ പ്രത്യേക പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ നടന്നു. തുടര്‍ന്ന് കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന അനുസ്മരണ യോഗത്തില്‍ മുന്‍ ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ ഡോ.കെ.രാധാക്യഷ്ണന്‍ അനുസ്മരണ പ്രഭാഷണം നടത്തി. കോളേജ് പ്രിന്‍സിപ്പല്‍ ഡോ.മാത്യു പോള്‍ ഊക്കന്‍, ഫാ.വാള്‍ട്ടര്‍ തേലപ്പിളളി സി.എം.ഐ, ഫാ. ജേക്കബ്ബ് ഞെരിഞാംപ്പിള്ളി തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് സെമിനാര്‍ ഹാളില്‍ ഫാ.ജോസ് തെക്കന്റെ ഫോട്ടോ അനാച്ഛാദനം ചെയ്തു. ചടങ്ങില്‍ വെച്ച് ഫാ.ജോസ് തെക്കന്‍ മെമ്മോറിയല്‍ മികച്ച അധ്യാപക അവാര്‍ഡ് പ്രാഖ്യാപിച്ചു. പ്രൊഫ.വി.പി.ആന്റോ നന്ദിപ്രകാശനം നടത്തി.

Advertisement