പുതുവത്സരാഘോഷം സംഘടിപ്പിച്ചു

45
Advertisement

ഇരിങ്ങാലക്കുട : റസിഡന്‍സ് അസോസിയേഷന്‍ ഓഫ് വെസ്റ്റ് കോലോത്തുംപടിയുടെ ക്രിസ്തുമസ് പുതുവത്സരാഘോഷവും പ്രൊഫ.മാധവന്‍ മാസ്റ്റര്‍ മെമ്മോറിയല്‍ വിദ്യഭ്യാസ അവാര്‍ഡ് ദാനവും നടന്നു. വേളൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉജിത സുരേഷ് പരിപാടി ഉദ്ഘാടനം ചെയ്തു. എസ്.എസ്.എല്‍.സി. പ്ലസ്ടു പരീക്ഷകളില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങിയ വിദ്യാര്‍ത്ഥികള്‍ക്ക് സുശീല മാധവന്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു. പ്രസിഡന്റ് ഗോപാലന്‍ തമ്പി, സെക്രട്ടറി മുരളീദത്തന്‍, ഗ്രാമപഞ്ചായത്ത് അംഗം വി.എച്ച്.വിജീഷ്, ട്രഷറര്‍ ജോയ് ജെയ്ക്കബ്ബ് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് കലാപരിപാടികളും, ദേവസ്മൃതി ട്രൂപ്പിന്റെ ഗാനമേളയും അരങ്ങേറി.

Advertisement