സംഗമസാഹിതി ഇരിങ്ങാലക്കുടയില്‍ കഥാ-കവിതാ മത്സരം സംഘടിപ്പിക്കുന്നു

445
Advertisement

ഇരിങ്ങാലക്കുട : എഴുത്തുകാരുടെ കൂട്ടായ്മയായ സംഗമസാഹിതി ഇരിങ്ങാലക്കുടയിലെ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി കഥാ-കവിതാ മത്സരം സംഘടിപ്പിക്കുന്നു.കഥകള്‍ക്കും കവിതകള്‍ക്കും വിഷയ നിബന്ധയില്ല. അഞ്ചു ഫുള്‍സ്‌ക്കാപ്പ് താളുകളില്‍ കവിയാത്ത കവിതകളുമാണ് മത്സരത്തിന് പരിഗണിക്കുക. ഓരോ വിഭാഗത്തിലും മികച്ച രണ്ട് കൃതികള്‍ക്ക് പ്രത്യേക പുരസ്‌കാരങ്ങളും തിരഞ്ഞെടുക്കപ്പെടുന്ന പത്തു രചനകള്‍ക്ക് പ്രോത്സാഹനസമ്മാനവും ഉണ്ടായിരിക്കുന്നതാണ്. യുവതലമുറയെ എഴുത്തിന്റെയും വായനയുടേയും ലോകത്തേക്ക് ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന ഈ മത്സരത്തില്‍ സഹൃദയരായമുഴുവന്‍ വിദ്യാര്‍ത്ഥികളും പങ്കാളിത്തം പ്രതീക്ഷിക്കുന്നു. മുന്‍പ് പ്രസിദ്ദീകരിച്ചിട്ടില്ലാത്ത കൃതികള്‍2018 ജൂലൈ 27 ന് മുന്‍പായി പഠിക്കുന്ന വിദ്യഭ്യാസസ്ഥാപനത്തിലോ താഴെ കാണുന്ന സംഗമസാഹിതി ഭാരവാഹികളുമായി ബന്ധപ്പെട്ടോ നല്‍കാവുന്നതാണ്. രാജേഷ് തെക്കിനിയത്ത്-സെക്രട്ടറി 9895807447, രാധാകൃഷ്ണന്‍ വെട്ടത്ത് – പ്രസിഡന്റ് 8281375250, അരുണ്‍ ഗാന്ധിഗ്രാം- ട്രഷറര്‍ 9961525251