കര്‍ഷകദിനഘോഷവും മികച്ച കര്‍ഷകരെ ആദരിക്കലും

440
Advertisement

ഇരിങ്ങാലക്കുട : രൂപതയുടെ സാമൂഹ്യ സേവന പ്രസ്ഥാനമായ സോഷ്യല്‍ ആക്ഷന്‍ ഫോറം, തൃശൂര്‍ ബാങ്ക് ഓഫ് ഇന്ത്യയുമായി സഹകരിച്ച് സോഷ്യല്‍ ഫോറം ഓഡിറ്റോറിയത്തില്‍ കര്‍ഷകദിനാഘോഷവും മികച്ച കര്‍ഷകരെ ആദരിക്കലും സംഘടിപ്പിച്ചു. സോഷ്യല്‍ ആക്ഷന്‍ ഫോറം അസോ.ഡയറക്ടര്‍ ഫാ.റോബിന്‍ പാലാട്ടി സ്വാഗതം ആശംസിച്ചു. നാഷ്ണല്‍ ബാങ്കിംഗ് സോണല്‍ മാനേജര്‍ മഹേഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. സോഷ്യല്‍ ആക്ഷന്‍ ഫോറം എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ഫാ. വര്‍ഗ്ഗീസ് കോന്തുരുത്തി അധ്യക്ഷത വഹിച്ചു. മികച്ച കര്‍ഷകരായ മണികണ്ഠന്‍ ചള്ളിയില്‍, തോമാസ് വള്ളോംപറമ്പില്‍, തോമസ് കോങ്കോത്ത് എന്നിവര്‍ക്ക് മെമന്റോ നല്കി ആദരിച്ചു. എടത്തിരുത്തി ക്ഷീരോത്പാദക സഹകരണസംഘം സെക്രട്ടറി ഡിനില്‍, സീനിയര്‍ മാനേജര്‍ ബാങ്ക് ഓഫ് ഇന്ത്യ ചാലക്കുടി ശ്യാം ജോസ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ജെ.എല്‍.ജി.കള്‍ക്കായുള്ള ലോണികളുടെ വിതരണം തൃശ്ശൂര്‍ അഗ്രികള്‍ച്ചര്‍ ബാങ്കിംഗ് സെന്റര്‍ ഉദ്യോഗസ്ഥന്‍ എസ്.എസ്. ആഷിഷ് നിര്‍വഹിച്ചു. അഡ്മിനിസ്‌ട്രേറ്റര്‍ ഓഫീസര്‍ ഇ.ജെ.ജോസ് നന്ദിയും പറഞ്ഞു.