കാക്കത്തിരുത്തിയില്‍ വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ദുരിതാശ്യാസ ക്യാമ്പ് തുറന്നു

982

പടിയൂര്‍ : പടിയൂര്‍ പഞ്ചായത്തിലെ 14,13 വാര്‍ഡുകളിലെ വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് കാക്കത്തിരുത്ത് എല്‍ പി സ്‌കൂളില്‍ ദുരിതാശ്യാസ ക്യാമ്പ് തുറന്നു.കഴിഞ്ഞ ദിവസം രാത്രിയോടെയാണ് കനത്ത മഴയിലും വേലിയേറ്റത്തിലും കാളിമലര്‍കാവ് ക്ഷേത്രത്തിന് സമീപത്തുള്ള വീടുകളില്‍ വെള്ളം കയറാന്‍ ആരംഭിച്ചത്.രാത്രിയോടെ മൂന്ന് കുടുംബങ്ങളെ ദുരിതാശ്യാസ ക്യാമ്പില്‍ എത്തിച്ചു.ചൊവ്വാഴ്ച്ച രാവിലെയോടെ കൂടുതല്‍ കുടുംബങ്ങള്‍ വെള്ളക്കെട്ടിനെ തുടര്‍ന്ന് ക്യാമ്പില്‍ എത്തിചേര്‍ന്നു.ആരോഗ്യവിഭാഗം പ്രവര്‍ത്തകര്‍ ക്യാമ്പില്‍ പരിശോധന നടത്തി പകര്‍ച്ചവ്യാധി തടയുന്നതിനുള്ള മരുന്നുകള്‍ വിതരണം ചെയ്തു.പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ അധികൃതര്‍ ക്യാമ്പില്‍ സന്ദര്‍ശനം നടത്തി.

Advertisement