ഇരിങ്ങാലക്കുട നഗരസഭയിലെ ഭിന്നശേഷിക്കാര്‍ക്ക് സ്‌ക്കൂട്ടറുകള്‍ വിതരണം ചെയ്തു.

753

ഇരിങ്ങാലക്കുട :നഗരസഭയിലെ ഭിന്നശേഷിക്കാരായ അര്‍ഹരെ കണ്ടെത്തി സൈഡ് വീലോട് കൂടിയ സ്‌ക്കൂട്ടറുകള്‍ വിതരണം ചെയ്തു.ജനകീയ ആസുത്രണ പദ്ധതി പ്രകാരം എട്ട് പേര്‍ക്കാണ് ചെവ്വാഴ്ച്ച നഗരസഭ അങ്കണത്തില്‍ വെച്ച് സ്‌ക്കൂട്ടര്‍ വിതരണം നടത്തിയത്.ചെയര്‍പേഴ്‌സണ്‍ നിമ്യാഷിജു ഉദ്ഘാടനം നിര്‍വഹിച്ചു.സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയര്‍മാന്‍ വത്സല ശശി സ്വാഗതവും സെക്രട്ടറി കെ എസ് അരുണന്‍ നന്ദിയും പറഞ്ഞു.ഭരണ,പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ചടങ്ങില്‍ പങ്കെടുത്തു.

 

Advertisement