അവിട്ടത്തൂര്‍ : കനിവ് സ്വയംസഹായ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ എല്‍ ബി എസ് എം ഹയര്‍സെക്കന്ററി ഹാളില്‍ സൗജന്യ ആയൂര്‍വേദ മെഡിയ്ക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷാജി നക്കര ക്യാമ്പ് ഉദ്ഘാടനം ചെയ്തു.സംഘം പ്രസിഡന്റ് വി പി കുട്ടന്‍ അദ്ധ്യക്ഷത വഹിച്ചു.വേളൂക്കര പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര തിലകന്‍.തൃശൂര്‍ ഡി എം ഓ ഡോ.ഷീല ബി കാറളം,ബ്ലോക്ക് മെമ്പര്‍ വിജയലക്ഷ്മി,പഞ്ചായത്തംഗങ്ങളായ ജയശ്രീ അനില്‍കുമാര്‍,കെ കെ വിനയന്‍,മേരി ലാസര്‍,ബാങ്ക് പ്രസിഡന്റ് കെ എല്‍ ജോസ്,റിഷില്‍,സി വി സഹദേവന്‍ എന്നിവര്‍ പ്രസംഗിച്ചു.ഡോക്ടര്‍മാരായ സ്മിത ടി വി,സുധീര്‍ കുമാര്‍,സുബിത,എന്‍ ടി പി നമ്പൂതിരി,വിജയന്‍ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.തുടര്‍ന്ന് വിദ്യാഭ്യാസ അവാര്‍ഡ് വിതരണവും നടത്തി.
Advertisement