വേളൂക്കര ഗ്രാമപഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്‌സ് ഉദ്ഘാടനം നിര്‍വഹിച്ചു

48

വേളൂക്കര: വേളൂക്കര ഗ്രാമപഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്‌സ് ഉദ്ഘാടനം നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ വച്ച് നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാ തിലകന്റെ അധ്യക്ഷതയില്‍ ഇരിങ്ങാലക്കുട എം എല്‍ എ പ്രൊഫ കെ യു അരുണന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. തൃശ്ശൂര്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍ കെ ഉദയപ്രകാശ് മുഖ്യാതിഥിയായിരുന്നു.തൃശ്ശൂര്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ ടി .ജി ശങ്കരനാരായണന്‍ ,കാതറിന്‍ പോള്‍ ,വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ .എസ് രാധാകൃഷ്ണന്‍ എന്നിവരും വേളൂക്കര ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ ,സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങള്‍ ,കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ തുടങ്ങിയവര്‍ ആശംസ അര്‍പ്പിച്ചു .വേളൂക്കര പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ .ടി പീറ്റര്‍ സ്വാഗതവും ,പഞ്ചായത്ത് സെക്രട്ടറി കെ .ബി സജീവ്കുമാര്‍ നന്ദിയും പറഞ്ഞു.

Advertisement