സംസ്ഥാന പാതയില്‍ കരുവന്നൂരിലെ അപകട കെണി

753

കരുവന്നൂര്‍ : തൃശ്ശൂര്‍ ഇരിങ്ങാലക്കുട സംസ്ഥാന പാതയില്‍ പഴയ മഹാലിംഗം ഓട്ടുകമ്പനിയ്ക്ക് മുമ്പിലുള്ള കനാലാണ് യാത്രക്കാര്‍ക്ക് അപകട കെണിയായി മാറിയിരിക്കുന്നത്.ആറാട്ടുപുഴയില്‍ നിന്നും പടിഞ്ഞാറന്‍ മേഖലയിലെ കാര്‍ഷിക ആവശ്യങ്ങള്‍ക്ക് വെള്ളം ലഭ്യമാക്കുന്നതിനായുള്ള കനാലാണിത്.10 മീറ്ററോളം ദൂരം മാത്രമാണ് കനാല്‍ സംസ്ഥാന പാതയിലൂടെ കടന്ന് പോകുന്നത്.കനാലും കലുങ്കും അടക്കം കുപ്പി കഴുത്ത് ആകൃതിയിലുള്ള ഇവിടെ കാല്‍നടയാത്രക്കാര്‍ക്ക് നടക്കാന്‍ ഒരിഞ്ചു സ്ഥലം പോലും റോഡില്‍ നിന്നും ബാക്കിയില്ലാത്ത അവസ്ഥയാണ്.റോഡിനോട് ചേര്‍ന്നുള്ള കനാല്‍ കാടുമൂടി കിടക്കുന്നതിനാലും മറ്റു സംരക്ഷണ ഭിത്തികളൊന്നുമില്ലാത്തതിനാലും പരിചിതരല്ലാത്ത യാത്രക്കാര്‍ ഇവിടെ അപകടത്തില്‍ പെടുന്നത് നിത്യ സംഭവമായി മാറിയിരിക്കുന്നു.കഴിഞ്ഞ ഒരു മാസത്തിനിടെ അഞ്ചോളം പേരാണ് കനാലില്‍ വീണ് പരിക്ക് പറ്റിയത്.കനാലിന് മുകളിലൂടെ സ്ലാബ് വിരിച്ച് കാല്‍നടയാത്രക്കാര്‍ക്ക് അപകട ഭീഷണി മാറ്റണെമന്നാണ് നാട്ടുക്കാരുടെ ആവശ്യം.

Advertisement