ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബിന്റെ ലഗസി പ്രൊജക്ട് ‘ചാരുബഞ്ച്’ ഉദ്ഘാടനം ചെയ്തു

476
Advertisement

ഇരിങ്ങാലക്കുട :സിവില്‍ സ്റ്റേഷനിലെ പുതിയ റവന്യു കെട്ടിടത്തിന്റെ മുന്‍വശത്ത് ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ കോണ്‍ക്രീറ്റ് ചാരുബഞ്ചുകള്‍ സ്ഥാപിച്ചു.മുകുന്ദപുരം തഹസില്‍ദാര്‍ മധുസൂധനന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.ചടങ്ങില്‍ ലയണ്‍സ് ക്ലബ് ഡിസ്ട്രിക്റ്റ് കേബിനറ്റ് സെക്രട്ടറി എല്‍ എന്‍ അഡ്വ എം സി എംസന്‍ സ്വാഗതം പറഞ്ഞു.കേബിനറ്റ് സെക്രട്ടറിമാരായ LN തോമസ് കാളിയങ്കര ,LN കെ എന്‍ സുഭാഷ് ,CO ജെ ടോണി മറ്റു ഭാരവാഹികളും പങ്കെടുത്തു.ലയണ്‍സ് ക്ലബ് പ്രസിഡന്റ് ജോര്‍ജ്ജ് ചീരന്‍ അദ്ധ്യക്ഷത വഹിച്ചു.ലയണ്‍സ് ക്ലബ് പ്രസിഡന്റ് അനിത ജോര്‍ജ്ജ് നന്ദി രേഖപ്പെടുത്തി