15 കുടുംബങ്ങൾക്ക് പാർപ്പിടം ഒരുക്കി സി എം സി ഉദയപ്രോവിൻസ്

143
Advertisement

ഇരിങ്ങാലക്കുട: ചാവറ ആരാമം പദ്ധതി പൂവണിയുന്നതിൻറെ സന്തോഷ നിറവിലാണ് ഉദയ പ്രോവിൻസ് സിഎംസി സിസ്റ്റേഴ്സ് 15 കുടുംബങ്ങൾക്ക് ഒരു കുടുംബത്തിന് അഞ്ച് സെൻറ് സ്ഥലവും പാർപ്പിടവും എന്ന് രീതിയിൽ ഭവനങ്ങൾ കൈമാറി . കണ്ണീക്കരയില്‍ലെ 15 വീടുകളുടെ ആശിർവാദ് കർമ്മവും താക്കോൽദാന ചടങ്ങും ഇരിങ്ങാലക്കുട ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ നിർവ്വഹിച്ചു. സ്മാരകശില അനാച്ഛാദനം ഇരിങ്ങാലക്കുട രൂപതാ മുഖ്യ വികാരി ജനറൽ റവ :ഡോ ലാസർ കുറ്റിക്കാടൻ നടത്തി .ആളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.ആര്‍ ജോജോ,താഴേക്കാട് വികാരി റവ: ഫാ: ജോൺ കവലക്കാട്ട്, സെൻറ് ജെയിംസ് ഹോസ്പിറ്റൽ അസോസിയേറ്റ് ഡയറക്ടർ റവ :ഫാ: ആന്റോ ആലപ്പാടൻ ,പഞ്ചായത്ത് മെമ്പർ ഷൈനി വർഗീസ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു .പ്രോവിൻഷ്യൽ സുപ്പീരിയര്‍ സിസ്റ്റർ വിമല സ്വാഗതവും ,സമൂഹ്യ വകുപ്പ് കൗൺസിലർ സിസ്റ്റർ ലിസി പോൾ നന്ദിയും പറഞ്ഞു. സിഎംസി സന്യാസി സമൂഹത്തിൻറെ സ്ഥാപകനായ വി കുര്യാക്കോസ് ഏലിയാസ് ചാവറ പിതാവിൻറെ സ്വർഗ്ഗപ്രാപ്തി യുടെ 150 – ാം വാർഷികത്തിന് ദീപ്തമായ സ്മരണയാണ് ചാവറ ആരാമം.

Advertisement