കാര്‍മ്മല്‍ മെലഡി ഷോര്‍ട്ട് ഫിലിം ഫെസ്റ്റ് -അവാര്‍ഡ് ദാനം ചെയ്തു

389

ഇരിങ്ങാലക്കുട-വി.കുര്യാക്കോസ് ഏലിയാസ് ചാവറയുടെയും വി .ഏവുപ്രാസ്യയുടെയും വിശുദ്ധപദപ്രഖ്യാപനത്തില്‍ നിലയ്ക്കാത്ത ഓര്‍മ്മക്കായി ഇരിങ്ങാലക്കുട സി എം സി ഉദയപ്രൊവിന്‍സ് സംഘടിപ്പിച്ച കാര്‍മ്മല്‍ മെലഡി 2018 ഷോര്‍ട്ട് ഫിലിം മത്സരത്തിലെ വിജയികള്‍ക്ക് അവാര്‍ഡ് ദാനം മാള കാര്‍മ്മല്‍ കോളേജ് ഓഡിറ്റോറിയത്തില്‍ വച്ച് നടത്തി.പ്രോവിന്‍ഷ്യല്‍ സുപ്പീരിയര്‍ മദര്‍ റോസ് മേരി യോഗത്തിന്റെ ഉദ്ഘാടനവും അവാര്‍ഡ് ദാനവും നിര്‍വ്വഹിച്ചു.മാള കാര്‍മ്മല്‍ കോളേജ് പ്രന്‍സിപ്പല്‍ സി.ലിജോ യോഗത്തില്‍ അധ്യക്ഷത വഹിച്ചു.ന്റെ ചങ്ക് ബ്രോ ശുക്കൂര്‍ (റോബി ജോണ്‍ ,ഗുഡ്‌നെസ്സ് ടി വി ),ബാക്ക് ബെഞ്ചെഴ്‌സ് (കാര്‍മ്മല്‍ കോളേജ് മാള),മണ്‍ഡേ രാവിലെ (സൊക്കാര്‍സോ മതബോധന യൂണിറ്റ് മാള) എന്നിവര്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ യഥാക്രമം കരസ്ഥമാക്കി.മികച്ച സംവിധായകന്‍ (റോബി ജോണ്‍ ) മികച്ച എഡിറ്റര്‍ (സജി എരുമപ്പെട്ടി )മികച്ച ഫോട്ടോഗ്രഫി (ജോസ് ആലപ്പി) എന്നിവരെ ചടങ്ങില്‍ പുരസ്‌ക്കാരങ്ങള്‍ നല്‍കി ആദരിച്ചു.പ്രേം പ്രകാശ് ളൂവിസ് മത്സരത്തില്‍ പങ്കെടുത്ത ഷോര്‍ട്ട് ഫിലിംമുകളെക്കുറിച്ച് അവലോകനം ചെയ്ത് സംസാരിച്ചു.പ്രോവിന്‍ഷ്യല്‍ കൗണ്‍സിലര്‍ സി ഫ്‌ളവററ്റ് സ്വാഗതവും ഉദയ പി ആര്‍ ഒ സിസ്റ്റര്‍ ധന്യ നന്ദിയും പറഞ്ഞു

Advertisement